IndiaNEWS

എം പരിവഹൻ;അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും. അഥവാ വാഹന ഉടമകളും ഡ്രൈവർമാരും അറിഞ്ഞിരിക്കേണ്ടത്

m-Parivahan | ലൈസൻസും ആർസി ബുക്കും ഇനി കൈയ്യിൽ കരുതേണ്ട; എം- പരിവഹൻ ഉപയോഗിക്കുന്നത് ഇങ്ങനെ

ക്യൂ ആർ കോഡ് സ്ക്രീൻ ഷോട്ട് എടുത്ത് വാഹനത്തിന്റെ ഗ്ലാസിൽ ഒട്ടിച്ചാൽ പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥന് അത് സ്കാൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കാം.

ലൈസൻസോ, ആർ.സി ബുക്കോ ഉൾപ്പെടെയുള്ള രേഖകൾ കൈയ്യിൽ കരുതാതെ ഇനി സ്മാർട്ടായി വാഹനം ഓടിക്കാം. അതിന് നിങ്ങളെ സഹായിക്കുന്നത് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിരിക്കുന്ന എം- പരവഹൻ എന്ന മൊബൈൽ ആപ്ലിക്കേഷനാണ്. എം- പരിവഹനിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ നിയമപരമാക്കിക്കൊണ്ട് 1989ലെ മോട്ടർ വാഹനനിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്.
നിങ്ങളുടെ മൊബൈലിലെ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് mParivahan എന്ന ആപ് തെരഞ്ഞെടുക്കുക. ഈ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ‘Open’ എന്ന പച്ച നിറത്തിലുള്ള ബട്ടൺ തെരഞ്ഞെടുക്കുക.
ഓപ്പൺ ടച്ച് ചെയ്താലുടൻ ആപ് തുറക്കും. കോവിഡ്, ആരോഗ്യസേതു എന്നീ ആപ്ലിക്കേഷനുകളുടെ അറിയിപ്പും തുടർന്ന്, ഫെബ്രുവരി മുതൽ കാലാവധി തീരുന്ന ട്രാഫിക് രേഖകൾ ഡിസംബർ വരെ പ്രാബല്യത്തിൽ നിൽക്കുമെന്ന അറിയിപ്പും ലഭിക്കും. അവ ക്ലോസ് ചെയ്താൽ എംപരിവഹനിലേക്ക് എത്താം
ആപ്ലിക്കേഷന്റെ ഇടതുവശത്ത് മുകളിൽ RC, DL എന്ന ഓപേഷനുകൾ കാണാം. നീലയിൽ വെളുത്ത അക്ഷരത്തിലുള്ളതാണ് ആക്റ്റീവ് മെനു. Enter RC number to get details എന്നുള്ളിടത്ത് വാഹനത്തിന്റെ നമ്പർ നൽകുക. ഇത് നൽകിക്കഴിഞ്ഞാൽ വലതുവശത്തെ സെർച്ചിൽ അമർത്തുക. ഇതോടെ വാഹനത്തിന്റെ വിശദവിവരങ്ങൾ തെളിയും. Add to Dashboard for Virtual RC എന്ന ബട്ടണിൽ അമർത്തുക.
ഇതിനിടെ ലോഗിൻ ചെയ്യാൻ പറയും. തുടർന്നു വരുന്ന സ്‌ക്രീനിൽ ആദ്യം മൊബൈൽ നമ്പർ നൽകാനുള്ള സ്ഥലം കാണാം. ഇത് നിലവിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കുള്ളതാണ്. അതിനു താഴെയായി Sign Up എന്ന ലിങ്ക് കാണാം. അവിടെ അമർത്തുക. ഇനി മൊബൈൽ നമ്പർ നൽകാം. Terms & Conditions സമ്മതിക്കുന്നതായി താഴെയുള്ള ചെറിയ ചതുരത്തിൽ ക്ലിക്ക് ചെയ്യുക. Submit. ഇപ്പോൾ ഒരു ഒടിപി വരും. അത് എന്ററ്‍ ചെയ്യുക. അടുത്ത സ്‌ക്രീനിൽ മൊബൈൽ നമ്പറിന് മുകളിൽ പേരെഴുതാനുള്ള സ്ഥലത്ത് പേര് നൽകുക. അതുകഴിഞ്ഞാൽ Sign Up.
ഇപ്പോൾ നേരത്തെ ലോഗിൻ ചെയ്യാൻ പോയപ്പോൾ കണ്ട സ്‌ക്രീനിൽ എത്തും. താഴെ നമ്മൾ ആദ്യം അടിച്ച വണ്ടിയുടെ നമ്പറും നമ്മുടെ പേരും കാണാം. അതിനു നേരെ വലതുവശത്തേക്കുള്ള ആരോ ചിഹ്നം അമർത്തുക. തുടർന്നു വരുന്ന സ്‌ക്രീനിൽ Add to Dashboard for Virtual RC എന്ന ബട്ടൺ അമർത്തുക. തുടർന്ന് വരുന്ന സ്‌ക്രീനിൽ നമ്മുടെ വണ്ടിയുടെ ഷാസി നമ്പർ അവസാനത്തെ 4 അക്കം / അക്ഷരം ഒഴികെയുള്ളതു കാണാം. ആ നാലും ആർസി നോക്കി കൃത്യമായി പൂരിപ്പിക്കുക. എൻജിൻ നമ്പറും ഇതു പോലെ നൽകണം. Verify. നമ്മുടെ Virtual RC റെഡി.
ഇനി ആദ്യ സ്ക്രീനിലേക്കു പോകാം. DL എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ അത് നീലയിൽ വെളുത്ത അക്ഷരമാകും. തുടർന്ന് വലതുവശത്ത് Enter DL number to get details എന്നുള്ളിടത്ത് ഡ്രൈവിങ് ലൈസൻസ് നമ്പർ പൂർണമായും അടിക്കുക. ജനനത്തീയതി നോക്കാൻ ചോദിക്കും. Yes അടിക്കുക. തുടർന്ന് വരുന്ന സ്‌ക്രീനിൽ ലൈസൻസിൽ കാണിച്ച ജനനത്തീയതി തെറ്റാതെ എഴുതുക. ഇതോടെ നമ്മുടെ ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ വരും. Add to Dashboard for Virtual DL. വീണ്ടും ഒരു തവണ കൂടി ജനനത്തീയതി നൽകുക. Virtual DL റെഡി.
മുകളിൽ Dashboard എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ വെർച്വൽ ആർസിയും വെർച്വൽ ഡ്രൈവിങ് ലൈസൻസും കാണാം. അവയിൽ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് തെളിഞ്ഞുവരും. അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് വാഹനത്തിന്റെ ഗ്ലാസിൽ ഒട്ടിച്ചാൽ മതി. വാഹന പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥന് അത് സ്കാൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കാം.
ഒരു മൊബൈലിലെ എംപരിവഹൻ ആപ്പിൽ എത്ര വാഹനങ്ങളുടെ വിവരങ്ങൾ വേണമെങ്കിലും ചേർക്കാം. അതുപോലെ ഒരേ വാഹനത്തിന്റെ / ലൈസൻസിന്റെ വിവരങ്ങൾ ഒന്നിലധികം മൊബൈലിലും ചേർക്കാം
ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എത്ര സമയത്തിനകം പുതുക്കണം?  ഓൺലൈൻ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം…?
കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാം.അതിനു ശേഷമാണെങ്കിൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം.
അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. അതിനുശേഷമാണെങ്കിൽ പാർട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H – എടുക്കൽ) ചെയ്യണം. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുൻപും പുതുക്കാൻ അവസരമുണ്ട്.
കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം നമുക്ക് ഓൺലൈനായി സ്വയം ചെയ്യാം. www.parivahan.gov.in എന്ന മോട്ടോർ വാഹനവകുപ്പിന്റെ വെബ്പോർട്ടലിൽ  ‘വാഹൻ’ എന്ന ഭാഗം വാഹനസംബന്ധമായും ‘സാരഥി’ എന്നത് ലൈസൻസുമായി ബന്ധപ്പെട്ടതാണ്.സാരഥി ലിങ്ക് ക്ലിക് ചെയ്ത ശേഷം ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസ് തിരഞ്ഞെടുക്കുക. ലൈസൻസ് കിട്ടിയത് ഏതു സംസ്ഥാനത്തുനിന്നാണെന്നു തിരഞ്ഞെടുക്കുക. അപ്പോൾ  ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ നമുക്ക് ലഭ്യമാകും.
ഇതിൽ ‘ഡിഎൽ സർവീസ്’ (Driving License Service) തിരഞ്ഞെടുക്കുക. ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ആവശ്യപ്പെടുന്ന ഇടത്ത് അവ കൃത്യമായി നൽകുമ്പോൾ ലൈസൻസ് ഉടമയുടെ വിശദാംശങ്ങൾ കാണാം. വിവരങ്ങൾ കൃത്യമാണെങ്കിൽ യെസ് ഓപ്ഷൻ ക്ലിക് ചെയ്യുക. ഡ്രൈവിങ് ലൈസൻസ് റിന്യൂവൽ തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്യുക. ഉടനെ തന്നെ ഫോണിലേക്ക് ആപ്ലിക്കേഷൻ നമ്പർ എസ്എംഎസ് അയച്ചുകിട്ടും.
ഓൺലൈൻ വഴി ലൈസൻസ് പുതുക്കുമ്പോൾ  സെൽഫ് ഡിക്ലറേഷൻ, ഫോം 1, ഫോം 1 എ, ഫോം 2 എന്നിവ ഡൗൺലോഡ് ചെയ്യാൻ ഓപ്ഷൻ കാണിക്കും. മെഡിക്കൽ ഫിറ്റ്നെസ്, ഐ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നെസ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകളാണ് ഇവ. ആയവ ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക. ഫോട്ടോ, ഡിജിറ്റൽ ഒപ്പ് എന്നിവസഹിതമുള്ള ഫോം ആണ് ഡൗൺലോഡ് ആകുന്നത്. ഈ ഫോം മെഡിക്കൽ ഓഫിസർ, നേത്രരോഗ വിദഗ്ധൻ എന്നിവരെക്കൊണ്ടു പരിശോധിപ്പിച്ച് അംഗീകാരം വാങ്ങണം.
അതിനുശേഷം ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി നിങ്ങളുടെ ആപ്ലിക്കേഷൻ വിൻഡോ തുറക്കുക. അതിലേക്ക് എല്ലാ ഡോക്യുമെന്റും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. സ്കാൻ ചെയ്യുമ്പോൾ മെഡിക്കൽ– ഐ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടറുടെ സീൽ, റജിസ്റ്റർ നമ്പർ തുടങ്ങിയവ വ്യക്തമാകുംവിധം സ്കാൻ ചെയ്യുവാൻ ശ്രദ്ധിക്കണം. അതിനുശേഷം ഓൺലൈനായി ഫീസ് അടയ്ക്കണം. ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്ത ശേഷം  അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യാം.

Back to top button
error: