KeralaNEWS

ഊട്ടി കുന്നൂർ  ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി തൃശ്ശൂർ പൊന്നൂക്കര സ്വദേശി എ. പ്രദീപ്.

ട്ടി കുന്നൂർ  ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി തൃശ്ശൂർ പൊന്നൂക്കര സ്വദേശി എ. പ്രദീപ്.തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറൻ്റ് ഓഫീസർ പ്രദീപ് അറക്കൽ ആണ് ഊട്ടിക്ക് അടുത്തുള്ള കുനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്ററിൽ  അപകടത്തിൽ മരണപ്പെട്ടത്. ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ  ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു വാറൻ്റ് ഓഫീസറായ പ്രദീപ്.
2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി  സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യർഹമായ സേവനം ആണ് ഇദ്ദേഹം കാഴ്ച വെച്ചത്. ഒട്ടേറെ ജീവനുകൾ രക്ഷപെടുത്തുവാൻ സാധിച്ച,  പ്രദീപ് ഉൾപ്പെട്ട ആ ദൗത്യ സംഘത്തിന്  ഇന്ത്യൻ പ്രസിഡന്റിന്റെയും   സംസ്ഥാന സർക്കാരിന്റെയും പ്രത്യേക  പ്രശംസ നേടാൻ കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: