ലഖ്നൗ: ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്വി ഹിന്ദുമതം സ്വീകരിച്ചു.റിസ്വിയുടെ മതംമാറ്റ ചടങ്ങുകൾക്കു ദാഷ്ന ക്ഷേത്രത്തിലെ മുഖ്യപൂജാരി സ്വാമി യതി നരസിങ്ങാനന്ദ് നേതൃത്വം നൽകി. ഇനി മുതൽ ജിതേന്ദ്ര നാരായൺ സിങ് ത്യാഗി എന്നാകും റിസ്വിയുടെ പേരെന്നും പൂജാരി പ്രഖ്യാപിച്ചു.
ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനത്തിലായിരുന്നു റിസ് വിയുടെ മതംമാറ്റ ചടങ്ങുകൾ.ബാബരി മസ്ജിദിനെതിരായ പരാമർശങ്ങൾ, മദ്റസകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കൽ, ഖുർആനിലെ 26 വചനങ്ങൾ നിരോധിക്കാൻ സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കുക തുടങ്ങിയ സംഭവങ്ങളിലൂടെ വിവാദങ്ങളിൽ ഇടംപിടിച്ചയാളാണ് വസീം റിസ്വി.