നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 12 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലെ ഒട്ടിംഗ് ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനെത്തിയവരെന്ന് തെറ്റിദ്ധരിച്ച് ആളുമാറി വെടിവച്ചതാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിൽ ഒരു സുരക്ഷാഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ സംഭവത്തെ അപലപിച്ചു. സംഭവത്തേക്കുറിച്ച് ഉന്നതതല സംഘം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വെടിവെപ്പിൽ ഗ്രാമവാസികൾ കൊല്ലപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാർ സുരക്ഷാസേനയെ വളഞ്ഞു. ഇവരുടെ വാഹനം കത്തിച്ചു.