അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നും രണ്ടും സമ്മാനങ്ങൾ മലയാളികൾക്ക്. ഒന്നാം സമ്മാനമായ 20 കോടി നേടിയത് ഒമാനിലെ പ്രവാസി മലയാളിയായ രഞ്ജിത്ത് വേണുഗോപാലന്‍ ആണ്.രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം(രണ്ട് കോടി ഇന്ത്യന്‍ രൂപ) നേടിയത് മലയാളിയായ നമ്പൂരി മഠത്തില്‍ അബ്ദുല്‍ മജീദ് സിദ്ദിഖും.
അബുദാബി ബിഗ് ടിക്കറ്റിന്റെ 234-ാമത് സീരീസ് നറുക്കെടുപ്പിലാണ് പ്രവാസി മലയാളി ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) നേടിയത്. ഒമാനിലെ പ്രവാസി മലയാളിയായ രഞ്ജിത്ത് വേണുഗോപാലന്‍ ആണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഇങ്ങനെ ഭാഗ്യം കൊയ്തത്. നവംബര്‍ 27 ന് ഓണ്‍ലൈന്‍ ആയാണ് രഞ്ജിത്ത് ടിക്കറ്റ് എടുത്ത്.ഒമാനിലെ റിയാൽ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് തന്റെ 5 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കട്റ്റ് എടുത്തത്.
രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം(രണ്ട് കോടി ഇന്ത്യന്‍ രൂപ) നേടിയത് നമ്പൂരി മഠത്തില്‍ അബ്ദുല്‍ മജീദ് സിദ്ദിഖ് ആണ്. 153520 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.