ലഖ്നൗ: തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ച ഉത്തർപ്രദേശ് എം.എൽ.എയുടെ ശ്രമം വിജയിച്ചു.പക്ഷെ തേങ്ങയല്ല, റോഡാണ് പൊളിഞ്ഞതെന്ന് മാത്രം. ഉത്തർ പ്രദേശിലെ ബിജ്നോർ സദർ മണ്ഡലത്തിലാണ് സംഭവം.
1.16 കോടി മുടക്കി നിർമിച്ച ഏഴര കിലോമീറ്റർ നീളമുള്ള റോഡാണ് തേങ്ങയുടച്ചപ്പോൾ പൊളിഞ്ഞിളകിയത്. ബി.ജെ.പി. എം.എൽ.എ. സുചി മൗസ ചൗധരിയായിരുന്നു ഉദ്ഘാടക.1.16 കോടി ചിലവഴിച്ച് ജലവിഭവ വകുപ്പാണ് റോഡ് നിർമിച്ചത്. 7.5 കിലോമീറ്റാണ് റോഡിന്റെ നീളം. തേങ്ങയുടയ്ക്കാൻ നോക്കിയപ്പോൾ അത് പൊട്ടിയില്ല, പകരം റോഡ് പൊളിഞ്ഞു വരികയായിരുന്നു.