KeralaNEWS

ഞാവൽ പഴത്തിന്റെ നമ്മളറിയാത്ത  ഔഷധഗുണങ്ങൾ

ഒരു കാലത്ത് കാവുകളിലെയും അമ്പലപ്പറമ്പ്കളിലെയുമൊക്കെ  നിറസാന്നിധ്യമായിരുന്ന  ഞാവൽപ്പഴം ഇന്ന് അന്യം നിന്നു പോകുന്ന പഴങ്ങളിലൊന്നായി മാറിയിരിക്കുന്നു, ഞാവൽപഴത്തിന്‍റെ രുചിയും മണവും പുതുതലമുറയ്ക്ക് അത്ര പരിചയം കാണില്ല. “ജാമൂൻ’ എന്ന ഹിന്ദിയിൽ അറിയപ്പെടുന്ന ഇത് വടക്കേ ഇന്ത്യയിൽ സാർവ്വതികമായി കാണുകയും വിൽക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്.പോഷക ഗുണങ്ങളാൽ സമൃദ്ധമാണ് ഞാവൽ. ജന്മദേശമായ ഭാരതത്തിലുടനീളവും തായ്ലാൻഡ്, ഫിലിപ്പെൻസ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും ഇത് നന്നായി വളരുന്നു. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വിപുലമായി കൃഷിചെയ്യുന്നില്ലെങ്കിലും സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി പാർക്കുകൾ, പാതയോരങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയവയോട് ചേർന്നും തണൽവൃക്ഷമായി ഇവ വളർത്തുന്നു. കേരളത്തിലുണ്ടാകുന്ന ഞാവൽപ്പഴം നാം പാഴാക്കി കളയുമ്പോഴും ഇതര സംസ്ഥാനങ്ങളിൽനിന്നും നമ്മുടെ നഗര പ്രദേശങ്ങളിലെത്തുന്ന ഞാവൽ പഴം കിലോയ്ക്ക് 250 മുതൽ 300 രൂപ നിരക്കിൽ വേഗത്തിൽ വിറ്റുപോകുന്നുണ്ട്.

 
ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദവും ഒൗഷധ മൂല്യമുള്ളതുമാണ്. ഇലകൾക്ക് ബാക്ടീരിയൽ പ്രതിരോധശേഷിയും പഴങ്ങള്‍ പല്ലുകളുടെയും മോണയുടെയും ബലത്തിനും ഉദരസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കുകയും ചെയ്യുന്നു.ഞാവൽപ്പഴവും ഞാവലിന്റെ തടിയും പ്രമേഹത്തിനുള്ള  മരുന്നായും ഉപയോഗിക്കുന്നു. ഞാവൽപ്പഴത്തിന്റ  സിറപ്പ് അഥവാ പഴച്ചാറ് രക്തസമ്മർദ്ദം,വിളർച്ച. അതിസാരം, മൂത്രതടസ്സം എന്നിവ മാറാൻ വളരെ നല്ലതാണ്. ഞാവൽപ്പഴങ്ങളിൽ ധാതുക്കൾ, ജീവകങ്ങൾ എന്നിവ അങ്ങിയിരിക്കുന്നു.
രുചികരമായ ഞാവൽ പഴത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.നമ്മളൊക്കെ തന്നെ പഴം കഴിച്ചിട്ട് അതിന്റെ കുരു കളയുകയാണ് പതിവ്.പക്ഷേ ഞാവൽ പഴത്തിന്റെ കുരുവിലും പോഷക ഗുണങ്ങളുണ്ട്. കുരുക്കൾ പൊടി രൂപത്തിലാണ് ഉപയോഗിക്കേണ്ടത്.ഞാവല്‍ കായയുടെ കുരു ഉണക്കിപ്പൊടിച്ചത് പ്രമേഹരോഗികൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. അതേപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഞാവൽ പഴത്തിനും കഴിയും.രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഞാവൽ പഴം വളരെ നല്ലതാണ്.കുരുക്കളിൽ ഫ്ലേവനോയ്ഡുകളും ഫിനോളിക് സംയുക്തങ്ങളും ഉണ്ട്, ഇത് ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു.അതേപോലെ ഫൈബർ സമ്പന്നവുമാണ് ഞാവൽ പഴം.

Back to top button
error: