NEWS

മോഷണം ഭയന്ന് തക്കാളി തോട്ടത്തിന് ചുറ്റും  വൈദ്യുതി കടത്തിവിട്ടു; ഷോക്കേറ്റ് ഒരാൾ മരിച്ചു;സ്ഥലമുടമയെ നാട്ടുകാർ തല്ലിക്കൊന്നു

വില ഉയർന്നതോടുകൂടി മോഷണം ഭയന്ന് സ്ഥാപിച്ച തക്കാളിത്തോട്ടത്തിലെ വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കർണാടക ഗൗരിബിദനൂര്‍ താലൂക്കിലെ ചരകമാറ്റേനഹള്ളിയിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് യുവാവിന്‍റെ ബന്ധുക്കള്‍ സംഘടിച്ചെത്തി സ്ഥലമുടമയെ തല്ലിക്കൊന്നു.

തക്കാളിക്ക് വിലകൂടിയതിനെത്തുടര്‍ന്ന് മോഷ്ടാക്കളെ ഭയന്ന് തോട്ടത്തിന് ചുറ്റും സ്ഥാപിച്ച കമ്ബിവേലിയിലൂടെ ഉടമ വൈദ്യുതി കടത്തിവിട്ടിരുന്നു.ഇതറിയാതെ വേലിയില്‍ സ്പര്‍ശിച്ച പ്രദേശവാസിയായ വസന്ത് റാവു എന്ന യുവാവ് ആണ് ഷോക്കേറ്റ് മരിച്ചത്. വിവരമറിഞ്ഞ് കൂട്ടമായെത്തിയ ഇയാളുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്ഥലമുടമയായ അശ്വത് റാവുവിനെ  മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നു.സംഭവത്തില്‍  മഞ്ചെനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Back to top button
error: