NEWS

സി.ബി.ഐ’ ഇന്ന് തുടങ്ങി, ആരായിരിക്കും സേതുരാമയ്യർക്കൊപ്പം എത്തുന്ന രണ്ട് വനിതാ ഓഫീസർമാർ…?

‘ഒരു സിബിഐ ഡയറി കുറിപ്പ്’ പുറത്തിറങ്ങിയത് 1988ലാണ്. പിന്നാലെ ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ തുടങ്ങിയ സിനിമകളും എത്തി. ഈ ചിത്രങ്ങളെല്ലാം വൻ വിജയയമായിരുന്നു. ആ വിജയം അഞ്ചാംഭാഗത്തിനും ലഭിക്കുമെന്നാണ് പ്രതീക്ഷ

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സേതുരാമയ്യര്‍ സി.ബി.ഐയുടെ അഞ്ചാംപതിപ്പ് ഇന്ന് കൊച്ചിയിൽ ഷൂട്ടിംഗ് ആരംഭിച്ചു.
മമ്മൂട്ടി- കെ മധു- എസ്.എൻ സ്വമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
രമേഷ് പിഷാരടിയും, ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ തന്നെ സായികുമാര്‍, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നീ പേരുകളും പറഞ്ഞു കേട്ടിരുന്നു. ഇത്തവണ സി.ബി.ഐ ടീമിൽ, സേതുരാമയ്യർക്കൊപ്പം രണ്ട് ലേഡിഓഫീസർമാർ ഉണ്ടാകും എന്നും റിപ്പോർട്ടുണ്ട്. എന്നാൽ അത് ആരൊക്കെ ആകും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒരാൾ ആശാ ശരത്ത് ആകുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

Signature-ad

ഡിസംബർ 10ന് മെഗാസ്റ്റാർ മമ്മൂട്ടി ലൊക്കേഷനിൽ എത്തും. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് എസ് എൻ സ്വാമി തന്നെയാണ്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനാണ്.

1988 ൽ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറി കുറിപ്പി’ലൂടെയാണ് സി.ബി.ഐ സീരീസ് ആരംഭിക്കുന്നത്. ചിത്രം വൻ വിജയമായിരുന്നു. ഇതിന് പിന്നാലെ ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ തുടങ്ങിയ സിനിമകളും എത്തി. ഈ ചിത്രങ്ങളെല്ലാം വൻ വിജയയമായിരുന്നു. ആ വിജയമാണ് അഞ്ചാംഭാഗത്തിന് വേണ്ടിയുള്ള പ്രേക്ഷകരുടെ പ്രതീക്ഷ കൂട്ടുന്നതും.

ക്രൂരമായ കൊലപാതകങ്ങളുടെ രഹസ്യമഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബാസ്‌ക്കറ്റ് കില്ലിങ്ങിലൂടെയാണ് സിനിമയുടെ കഥ വികാസിക്കുന്നതെന്ന് എസ്എൻ സ്വാമി പറയുന്നു. സിനിമയുടെ ക്ലൈമാക്‌സിന് വേണ്ടിയാണ് കൂടുതല്‍ സമയം എടുത്തതെന്നും തിരക്കഥാകൃത്ത് ഒരഭിമുഖത്തിൽ പറഞ്ഞു. ഇതുവരെയുളള സി.ബി.ഐ ചിത്രങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതാണ് പുതിയ സിനിമയുടെ ക്ലൈമാക്‌സ്. അതുകൊണ്ട് തന്നെ എല്ലാതരത്തിലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും എസ്.എന്‍ സ്വാമി വ്യക്തമാക്കി.

അഞ്ചാം ഭാഗം ക്രൂരമായ ജീവനൊടുക്കലുകളുടെ ഉളളറകളിലേക്ക് ആഴത്തിലിറങ്ങുന്ന ഇന്‍വെസ്റ്റിഗേഷനാണ് അവതരിപ്പിക്കുക. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേത്. സി.ബി.ഐ സീരിസിലെ അവസാന പതിപ്പാണ് ഇതെന്നും അറിയുന്നു.

Back to top button
error: