തിരുവനന്തപുരം: കൊറോണ വൈറസിന്റെ വകഭേദം ഒമൈക്രോണ്‍ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും കനത്ത ജാഗ്രത നിർദ്ദേശം നൽകി. ജാഗ്രത പുലർത്താൻ വിമാനത്താവളങ്ങൾക്കു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദ്ദേശം നൽകി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കൂടുതൽ നിരീക്ഷിക്കുന്നുണ്ട്.
യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസിൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്വെ, സിങ്കപ്പൂർ, ഹോങ്കോങ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ജാഗ്രത പുലർത്തണമെന്നാണ് കേന്ദ്രനിർദേശം.