വഴിയോരം നിറയെ വ്യാജമുട്ടകൾ; നാമമാത്രമായ വിലക്കുറവ് നോക്കി ഉദരരോഗങ്ങൾ വിലയ്ക്കു വാങ്ങരുതേ…
വഴിയോരത്ത് വിൽപ്പനയ്ക്കു വച്ചിരിക്കുന്നത് ഹാച്ചറിയിൽ വിരിയൻ വച്ച മുട്ടകളാണ്. ഹാച്ചറിയിൽ വിരിയാത്ത, കേടുള്ളതും ഗുണനിലവാരമില്ലാത്തതുമായ മുട്ടകൾ നാലോ അഞ്ചോ രൂപയ്ക്കാണ് വിൽക്കുന്നത്. വീട്ടിൽ കൊണ്ടുവന്ന് ഉപയോഗിക്കുമ്പോഴാണ് ഭൂരിഭാഗവും കേടുള്ള മുട്ടകളാണെന്ന് തിരിച്ചറിയുന്നത്. കേരളത്തിലുടനീളം വഴിയോര കച്ചവടക്കാർ വ്യാജ മുട്ടകൾ വ്യാപകമായി വിറ്റഴിക്കുന്നു
ഇവിടെ താറാവുകളെ വളർത്തുന്നുണ്ട്. അതു കൊണ്ടു തന്നെ പാടശേഖരങ്ങളിൽ വ്യാപകമായി താറാവിൻ പറ്റങ്ങളെ കാണാം. ആ മുട്ടകൾക്ക് കേടോ രുചി വ്യത്യാസമോ ഉണ്ടാവില്ല. എന്നാൽ ആലപ്പുഴ ജില്ലയുടെ അതിർത്തിയായ തണ്ണീർമുക്കത്തും വെച്ചൂരിലും സമീപഗ്രാമങ്ങളിലും വഴിയോരത്ത് മുട്ടക്കച്ചവടം തകൃതിയായി നടക്കുന്നുണ്ട്.
അഞ്ചോആറോ രൂപയേ ഉള്ളു താറാമുട്ടയ്ക്ക് വില.
വിനോദ സഞ്ചാരികളും മറ്റു യാത്രക്കാരുമൊക്കെ ഈ കച്ചവടക്കാരിൽ നിന്ന് ‘നല്ല ലാഭത്തിൽ’ മുട്ട വാങ്ങിക്കൊണ്ടു പോകുന്നുമുണ്ട്.
ഹാച്ചറിയിൽ വിരിയാൻ വച്ച മുട്ടകളാണ് ഇവിടെ വിലക്കുറവിൽ വിൽക്കുന്നത്. ഹാച്ചറിയിൽ വിരിയാത്ത, കേടുള്ളതും ഗുണനിലവാരമില്ലാത്തതുമായ മുട്ടകളാണ് വഴിയോരക്കച്ചവടക്കാർ വില്പനയ്ക്ക് വയ്ക്കുന്നത്.
വീട്ടിൽ ഉപയോഗിച്ചു നോക്കുമ്പോഴാണ് ഭൂരിഭാഗവും കേടുള്ള മുട്ടകളാണെന്ന് തിരിച്ചറിയുന്നത്.
കോട്ടയം ആലപ്പുഴ ജില്ലകളിൽ മാത്രമല്ല, കേരളത്തിലുടനീളം വ്യാജ മുട്ടകൾ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്.
വഴിയോര കച്ചവടത്തിനായി എത്തിച്ച താറാമുട്ട കൃത്രിമമായി നിർമിച്ചതാണെന്ന സംശയത്തിൽ നാട്ടുകാർ വാഹനം തടഞ്ഞ് പോലീസിലേൽപ്പിച്ച സംഭവം കണ്ണൂർ ജില്ലയിലെ ചില മലയോര ഗ്രാമങ്ങളിൽ ഈയിടെ ഉണ്ടായി.
കേളകം കണ്ടപ്പുനത്ത് കഴിഞ്ഞ ദിവസം ഉച്ചയോടെ ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനം മുട്ട വിൽപ്പനയ്ക്ക് എത്തി. ഒരെണ്ണത്തിന് ആറ് രൂപ വില.
മുട്ടയുടെ വിലക്കുറവ് സംബന്ധിച്ച് സംശയമുയർന്നതോടെ നാട്ടുകാരിൽചിലർ മുട്ട വാങ്ങി പൊട്ടിച്ച് നോക്കി.
മുട്ടപൊട്ടിക്കുന്നത് കണ്ടതോടെ വാഹനവുമായി മുട്ടക്കച്ചവടക്കാർ മുങ്ങി.
പൊട്ടിച്ചു നോക്കിയ മുട്ടയ്ക്കുള്ളിൽ മഞ്ഞക്കരുവും വെള്ളയും തമ്മിൽ വേർതിരിവില്ലായിരുന്നു. ഒരുതരം കലങ്ങിയ ദ്രാവക രൂപത്തിലായിരുന്നു മുട്ട. തോടും വെള്ളയും തമ്മിൽ വേർതിരിക്കുന്ന പാടയാകട്ടെ പ്ലാസ്റ്റിക്കിനു സമാനവും. ഇത് കത്തിച്ചു നോക്കിയപ്പോൾ പ്ലാസ്റ്റിക്ക് കത്തുന്ന ഗന്ധവും അനുഭവപ്പെട്ടു.
മുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാകുമെന്നതാണ് മറ്റൊരു കൗതുകം. തോട് പൊളിച്ചു കഴിഞ്ഞാൽ ഒരു തരം റബർ ഉത്പന്നം പോലെയായിരുന്നു.
സംശയം തോന്നിയ നാട്ടുകാർ മുട്ട വാഹനം സമീപ പ്രദേശങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് കേളകം പോലീസിൽ വിവരമറിയിച്ചു.
നേരത്തെ കണ്ട അതേ വാഹനവും മറ്റു രണ്ടു വാഹനങ്ങളും വൈകുന്നരം അമ്പായത്തോട്ടിൽ കണ്ടതോടെ നാട്ടുകാർ തടഞ്ഞിട്ടു. കേളകം പോലീസും സ്ഥലത്തെത്തി. മുട്ട പ്രാഥമികമായി പരിശോധിച്ചപ്പോൾ കണ്ടപ്പുനത്ത് പരിശോധിച്ച മുട്ടയുടെ സമാനരീതി തന്നെ.
പല മുട്ടകളും അടയാളപ്പെടുത്തിയ നിലയിലുമായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി പോലീസ് മുട്ടകൾ ശേഖരിച്ച് ആരോഗ്യവകുപ്പിന് കൈമാറി.
ഇതിനിടെ കോഴിക്കോട് പന്തീരാങ്കാവ് പയ്യടിമീത്തല്‍ ഗവ. എല്‍ പി സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനു നൽകാനായി കൊണ്ട് വന്ന മുട്ടയിൽ സൂഷ്മാണു.
ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടല്‍ മൂലം വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി
സ്കൂളില്‍ കഴിഞ്ഞദിവസം രാവിലെ കുട്ടികള്‍ക്ക് നല്‍കാനായി പുഴുങ്ങി സൂക്ഷിച്ച കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോള്‍ ചില മുട്ടകളില്‍ പിങ്ക് നിറവും മുട്ടയുടെ വെള്ള അല്പം കലങ്ങിയതായും കാണപ്പെട്ടു.
ഇതില്‍ ആശങ്ക തോന്നിയ സ്കൂളിലെ ടീച്ചര്‍, നൂണ്മീല് ഓഫീസറെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു.
സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.