ബാലശാസ്ത്ര കോൺഗ്രസ് ജൂനിയർ വിഭാഗം ദേശീയ മത്സരത്തിലേക്ക് അനന്യയും ആര്യയും
കാസർകോട് കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനികളായ അനന്യ, ആര്യ എന്നിവർ ദേശീയ ബാലശാസ്ത്ര കോൺഗ്രസ് ജൂനിയർ വിഭാഗം ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നാളീകേര ഉൽപാദനത്തിൽ അന്തരീക്ഷ തപനിലയുടെ സ്വാധീനവും പരിഹാരവും എന്നതായിരുന്നു ഗവേഷണ വിഷയം
ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് ജൂനിയർ വിഭാഗം ദേശീയ മത്സരത്തിലേക്ക്, കാസർകോട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനികളായ അനന്യ പി.ജി, ആര്യ. പി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഏഴാം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇരുവരും.
നാളീകേര ഉൽപാദനത്തിൽ അന്തരീക്ഷ തപനിലയുടെ സ്വാധീനവും പരിഹാരവും എന്ന വിഷയമാണ് ഗവേഷണ പ്രബന്ധമായി അവതരിപ്പിച്ചത്. നാളീകേര ഉൽപാദന വർദ്ധനവിന് സഹായകമാകുന്ന ഒരു ലഘു യന്ത്രവും വികസിപ്പിച്ചു.
ദേശീയ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് വിദ്യാർഥികൾ.
പട്ള ഗവ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക വാണി ഗണരാജ്, യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ ഗണരാജ് എന്നിവരാണ് അനന്യയുടെ മാതാപിതാക്കൾ.
അംബേദ്കർ നഗർ നെല്ലിക്കുന്ന് സിന്ധു, ജയചന്ദ്രൻ എന്നിവരുടെ മകളാണ് ആര്യ.