സംസ്ഥാനത്ത് വൈദ്യൂതി നിരക്ക് കൂടും. നിരക്ക് വര്‍ധന ഇല്ലാതെ വൈദ്യൂതി ബോര്‍ഡിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ‘ ചെറുതായെങ്കിലും നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യമാണ്. തീരുമാനം ആയിട്ടില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ചിട്ടേ കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ. നിരക്ക് എത്ര വര്‍ധിപ്പിക്കണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിന് റെഗുലേറ്ററി നിര്‍ദേശം കിട്ടിയിട്ടുണ്ട്. തുടര്‍ന്ന് ഹിയറിങ് നടത്തി റെഗുലേറ്ററി കമ്മിഷനാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കുക. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. 2019 ജൂലൈയിലായിരുന്നു അവസാനം നിരക്ക് കൂട്ടിയത്.
Check Also
Close