കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ കാണാൻ ബൊക്കെയുമായി ചെന്നപ്പോൾ മറ്റൊരു ബൊക്കെയുമായി സ്വീകരിക്കാൻ അദ്ദേഹവും. പാർലമെൻ്റിലെ ആറുവർഷത്തെ സൗഹൃദം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. പ്രതിപക്ഷത്തുണ്ടായിരുന്ന പിയൂഷ് ഗോയലുമൊന്നിച്ച് പാർലമെൻ്ററി കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്നു. കേരളത്തിൽ ആരംഭിക്കാനിരിക്കുന്ന ട്രേഡ് സെൻ്ററിന് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. ലോജിസ്റ്റിക് പാർക്കിനെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരെ അവിടെ വെച്ച് തന്നെ ചുമതലപ്പെടുത്തി. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിൻ്റെ റാങ്ക് നിശ്ചയിക്കുന്നതിലെ അപാകം ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിൻ്റെ അഭിപ്രായം പൂർണ്ണമായും ശരിയാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടത് സംബന്ധിച്ച് ആവശ്യമായ പഠനം നടത്തേണ്ടതുണ്ടെന്ന കാര്യം അദ്ദേഹം നിർദ്ദേശിച്ചു.
കേന്ദ്ര സർക്കാരിൻ്റെ തുണിമില്ലുകൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. അതിൽ ചില ബുദ്ധിമുട്ടുകൾ അദ്ദേഹം സൂചിപ്പിച്ചു. പാർവ്വതി മില്ലുൾപ്പെടെ ഏറ്റെടുക്കാൻ തയ്യാറാണെന്ന കാര്യം സൂചിപ്പിച്ചു, വിശദമായ പ്രപ്പോസൽ നൽകാൻ ആവശ്യപ്പെട്ടു.
ചേന്ദമംഗലത്ത് കൈത്തറി ഗ്രാമം കേന്ദ്ര പദ്ധതിയിൽ പ്രത്യേക പരിഗണനയോടെ ഭൗമ സൂചികയുടെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം തുടർന്ന് കോർഡിനേറ്റ് ചെയ്യാൻ യുവ ഐ.എ.എസ് ഓഫിസറെ ചുമതലപ്പെടുത്തി.
കേരളത്തിൽ കേന്ദ്ര വ്യവസായ വിഹിതം കുറഞ്ഞു വരുന്ന കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് ആഭ്യർത്ഥിച്ചു.