Breaking NewsKeralaLead NewsNEWS

കാറിന് തീപിടിച്ച് ​ഗർഭിണി മരിച്ച സംഭവം; ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

കോഴിക്കോട്: കാറിനു തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചതിനു പിന്നാലെ ഭർത്താവും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാൽ ആണ് മരിച്ചത്. പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിയായ ഭാര്യ സോന മേയ് പതിനഞ്ചിനാണ് മരിച്ചത്. സോന കാർ കത്തിച്ചെന്നാണ് പൊലീസ് നിഗമനം. ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്നും വിവരമുണ്ട്. സോന പെട്രോൾ പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.

ചെറുവണ്ണൂർ കക്കറമുക്ക് എടോളിത്താഴെയിലായിരുന്നു സംഭവം. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചെറുവണ്ണൂരിൽ നിന്ന് കക്കറമുക്ക് റോഡിൽ എടോളിത്താഴെ എത്തിയപ്പോൾ പെട്ടെന്ന് കാർ കത്തുകയായിരുന്നു. ഈ സമയത്ത് സോന കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു. രജിൻ ലാൽ കാറിൽ നിന്ന് പുറത്തിറങ്ങി സോനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.

Back to top button
error: