Breaking NewsKeralaLead NewsNEWSpolitics

‘പിണറായിയുടേത് ചക്രവർത്തിയെപോലുള്ള പെരുമാറ്റം ; ആ പ്രതിച്ഛായയാണ് തിരിച്ചടിയായതും; കൽപ്പറ്റയിൽ ടി സിദ്ദീഖിനെ കൂവി വിളിച്ച സംഭവം യുഡിഎഫിന്റെ ഭൂരിപക്ഷം ഉയർത്തി‘ -സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവ്

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാക്കൾ. സിപിഐ വയനാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് വിമർശനം ഉയർന്നത്. പിണറായി വിജയന്റെ പെരുമാറ്റം “ചക്രവർത്തിയെ പോലെയാണെന്നും ആ പ്രതിച്ഛായയാണ് തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണമെന്നാണ് യോഗത്തിൽ വിലയിരുത്തൽ ഉണ്ടായത്. കൽപ്പറ്റയിൽ ടി സിദ്ദീഖിനെ പൊതുവേദിയിൽ കൂവിവിളിച്ച സംഭവം യുഡിഎഫിന്റെ ഭൂരിപക്ഷം വർധിക്കാൻ ഇടയായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് അർഹതപ്പെട്ടതാണെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. മുതിർന്ന നേതാക്കളായ കെ.പി. രാജേന്ദ്രൻ, പി.പി. സുനീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ചകളും വിമർശനങ്ങളും നടന്നത്.

Back to top button
error: