Breaking NewsKeralaLead NewsNEWS

കേരളത്തിലെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ!! പി.കെ. കുഞ്ഞാലിക്കുട്ടി, ചെന്നിത്തല, സണ്ണി ജോസഫ്… അവസാനമായി സത്യപ്രതിജ്ഞ ചെയ്തത് ഒ ജെ ജനീഷ്…21 അം​ഗ വിഡിഎസ് മന്ത്രിസഭ ചെയ്ത് അധികാരത്തിലേക്ക്

തിരുവനന്തപുരം: നിറഞ്ഞുകവിഞ്ഞ സദസിൽ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പി.കെ. കുഞ്ഞാലിക്കുട്ടി, വി.ഡി സതീശൻ തുടങ്ങിയവരടക്കം 20 മന്ത്രിമാരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. വി ഡിക്കു പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിയും മൂന്നാമതായി രമേശ് ചെന്നിത്തലയും അവസാനമായി ഒജെ ജനീഷും സത്യപ്രതിജ്ഞ ചെയ്തു. എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 20 പേരും മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ കെ മുരളീധരൻ മാത്രം ഇം​ഗ്ലീഷിൽ സത്യവാചകം ചൊല്ലി.

സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുല്‍ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, രാജീവ് ചന്ദ്ര ശേഖർ, എംവി ​ഗോവിന്ദൻ, ബിനോയ് വിശ്വം മറ്റ് കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തി . പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കും വേദിയില്‍ തന്നെ ഇരിപ്പിടമൊരുക്കിയത് ശ്രദ്ധേയമായി.

Signature-ad

മുഖ്യമന്ത്രി വി ഡി സതീശൻ, പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ (ഇം​ഗ്ലീഷ്), മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സിപി ജോൺ, എപി അനിൽകുമാർ, എം ഷംസുദ്ദീൻ, പിസി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീർ, വിഇ അബ്ദുൾ ​ഗഫൂർ, ടി സിദ്ദിഖ്, കെ എ തുളസി, ഒ ജെ ജനീഷ് എന്നീ നിരയിലാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: