Breaking NewsCrimeKeralaLead NewsNEWS

പുലർച്ചെ ഭാര്യയും ഭർത്താവും തമ്മിൽ കുടുംബ കലഹം, ഭർത്താവ് വാക്കത്തിയുപയോ​ഗിച്ച് ഭാര്യയുടെ കഴുത്തിലും പുറത്തും വെട്ടി കൊലപ്പെടുത്തി, തടസം പിടിക്കാനെത്തിയ മകന്റെ കഴുത്തിനും വെട്ടേറ്റു, ഇയാളുടെ നില ​ഗുരുതരം… ഭർത്താവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

പെരുമ്പാവൂർ: മഞ്ഞപ്പെട്ടി പ്ലാവിടപറമ്പിൽ കുടുംബ കലഹത്തെതുടർന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. അംബിക(60)യെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ചന്ദ്രനാണ് തൂങ്ങിമരിച്ചത്. അയൽവാസിയുടെ ആളൊഴിഞ്ഞ പറമ്പിലാണ് ചന്ദ്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചന്ദ്രൻ കയ്യിൽ കിട്ടിയ വാക്കത്തി ഉപയോ​ഗിച്ച് അംബികയുടെ കഴുത്തിനും പുറത്തും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അമ്മയെ വെട്ടുന്നതു കണ്ട് തടസം പിടിക്കാനെത്തിയ മകൻ സനലിനും വെട്ടേറ്റിട്ടുണ്ട്. കഴുത്തിനു വെട്ടേറ്റ സനലിനെ ഗുരുതര പരുക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: