Breaking NewsKeralaLead NewsNEWSNewsthen Specialpolitics

വി.ഡി. സതീശന് ആശംസയുമായി ഷാഫി പറമ്പില്‍; പോസ്റ്റിനു താഴെ പൊങ്കാലയിട്ട് അണികള്‍; ‘ഗ്രൂപ്പുകളി മലബാറില്‍ ഏല്‍ക്കില്ല, ഇനിയും വി.ഡിയെ വീട്ടിലിരുത്താമെന്ന് കരുതേണ്ട’

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസയറിയിച്ച് ഷാഫി പറമ്പിൽ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ കടുത്ത വിമർശനവുമായി യുഡിഎഫ് അണികൾ. നാല് മണിക്കൂർ മുൻപ് പങ്കുവെച്ച പോസ്റ്റിൽ ഇതിനോടകം വന്ന 15000ത്തിലേറെ കമൻ്റുകളിൽ ബഹുഭൂരിപക്ഷവും ഷാഫി പറമ്പിലിനെ വിമർശിച്ചുള്ളതാണ്. ‘കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ’ – എന്നാണ് വിഡി സതീശൻ്റെ ചിത്രം സഹിതം പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

 

Signature-ad

‘അടിമകൾ ആയിട്ടുള്ള ജനങ്ങൾ അല്ല ഇന്ന് കേരളത്തിൽ ഉള്ളത്, വീട്ടിൽ ഇരുത്തേണ്ടവനെ വീട്ടിൽ തന്നെ ഇരുത്തും’, ‘ഗ്രൂപ്‌ കളി മലബാർ മേഖലയിൽ ഏൽക്കില്ല ഡിയർ ഷാഫി’, ‘ഇനിയും ഗ്രൂപ് കളിച്ചു അദ്ദേഹത്തെ ഒറ്റപ്പെടുത്താനാണ് ഭാവമെങ്കിൽ ജനങ്ങൾ തീരുമാനിക്കും നിങ്ങളുടെയൊക്കെ രാഷ്ട്രീയ ഭാവി’- എന്നിങ്ങനെ പോകുന്നു കമൻ്റ് ബോക്സിലെ പ്രതികരണങ്ങൾ. ഗ്രൂപ്പ്‌ കളിക്കാർ ഇനി കുറച്ചു മാറി നിൽക്കണമെന്നും കമൻ്റിൽ പലരും കുറിച്ചിട്ടുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയം ഇല്ലാതെയാക്കിയ ഹൈക്കമാന്റിന് പലരും അഭിവാദ്യങ്ങൾ അർപ്പിക്കുന്നുമുണ്ട്.

 

അതേസമയം കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശൻ ഇന്ന് രാത്രി ഗവർണറെ കാണും. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സംസ്ഥാനത്തിൻ്റെ 13-ാമത്തെ മുഖ്യമന്ത്രിയായാണ് വിഡി സതീശൻ അധികാരമേൽക്കുക. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ സംസ്ഥാന പൊതുഭരണ വകുപ്പ് തുടങ്ങി. അതേസമയം കെസി വേണുഗോപാൽ പക്ഷം മന്ത്രിസഭയിൽ പിടിമുറുക്കാനും കൂടുതൽ മന്ത്രിസ്ഥാനങ്ങൾ നേടിയെടുക്കാനും ശ്രമം തുടങ്ങി. മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കി മാറിനിൽക്കുകയാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: