KeralaLead NewsMovieNEWS

‘ഒരു കിളവൻ എന്റെ നെഞ്ചത്ത് കയറിപിടിച്ചു; അയാൾക്ക് ഭാര്യയും കൊച്ചുമകളും വരെയുള്ള ആളാണ് അത്തരത്തിൽ പെരുമാറിയത്;ഷോക്കിംഗ് ആയിപ്പോയി ഞാന്‍, വിയര്‍ത്ത് പോയി ‘-വെളിപ്പെടുത്തലുമായി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബി​ഗ്ബോസ് താരവുമായ ജാൻമണി ദാസ് മലയാളികൾക്ക് സുപരിചിതയാണ്. അവതാരക രഞ്ജിനി ഹരിദാസിന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്. ഇരുവരും ഒന്നിച്ചുള്ള രസകരമായ വീഡിയോ രഞ്ജിനി തന്റെ യുട്യൂബ് ചാനലിൽഇടയ്ക്കിടെ പങ്കിടാറുണ്ട്. അത്തരത്തിൽ പങ്കിട്ടൊരു വീഡിയോയിൽ ജാൻമണി രഞ്ജിനിയോട് തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം വെളിപ്പെടുത്തുകയുണ്ടായി.

തന്നെ ഒരാൾ കയറിപ്പിടിച്ചെന്നാണ് ജാൻമണി വിഷമത്തോടെ രഞ്ജിനി ഹരിദാസിനോട് പറയുന്നത്. ‘ഇന്നലെ ഒരാളെന്നെ പീഡിപ്പിക്കാൻ നോക്കി. എന്റെ ഡ്രസിലെ പൂക്കൾ കൊള്ളാമല്ലോന്ന് പറഞ്ഞ് എന്റെ നെഞ്ചത്ത് ആണ് അയാൾ കയറിപ്പിടിച്ചത്. ഒരു കിളവനാണ് അത്. ഒരടി കൊടുത്തിട്ട് അയാളുടെ ഭാര്യയെ ഫോണിൽ ഞാന്‍ വിളിച്ചു. എങ്ങനെയാണ് ആന്‍റി നിങ്ങള്‍ ഇയാളുടെ കൂടെ ജീവിക്കുന്നതെന്ന് ചോദിച്ചു. അയാള്‍ക്ക് കൊച്ചുമകള്‍ വരെയുണ്ട്. ഷോക്കിംഗ് ആയിപ്പോയി ഞാന്‍, വിയര്‍ത്ത് പോയി. ഇതെല്ലാം ചെയ്തിട്ട് അയാള്‍ ഓടി മുറിയില്‍ കയറി. വാതിലടച്ചു. വീട്ടില്‍ ഭാര്യയുണ്ട്. പിന്നെ എന്തിന് പുറത്ത് പോയി ആള്‍ക്കാരെ കയറിപ്പിടിക്കുന്നത്’, തനിക്കെതിരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പങ്കുവയ്ക്കവെ ജാൻമണി ചോദിക്കുന്നു.

Signature-ad

പൊലീസിൽ പരാതി കൊടുത്തില്ലേന്നാണ് ഇതെല്ലാം കേട്ട രഞ്ജിനി ഹരിദാസ് ചോദിച്ചത്. ‘അയാള്‍ക്ക് ഭാര്യയും മക്കളുമില്ലെ. സിമ്പതിയില്‍ വീണു. അവര്‍ കരച്ചിലായിരുന്നു’, എന്നാണ് ജാൻമണിയുടെ മറുപടി.

‘ജാന്മണിയെ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവനാണ് കേട്ടോ. ഇത് വിദ്യാഭ്യസത്തിന്‍റെ പ്രശ്നമൊന്നും അല്ല. കിളവനായാലും കൊച്ചുകുട്ടി ആയാലും. ഇത്രയും ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ള സമൂഹമോ? ഇതൊന്നും ചിരിച്ച് കളയേണ്ട വിഷയമല്ല. പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കണം’, രഞ്ജനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: