Breaking NewsIndiaKeralaLead NewsNEWS

ദീപ ദാസ് മുൻഷി വിളിച്ചു, നാളെ കാണണമെന്ന് പറഞ്ഞു, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നോ, നാളെയോ അറിയാം- കെ മുരളീധരൻ

ന്യൂഡൽഹി: ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് രണ്ടു ദിവസദിവസത്തിനകം പ്രഖ്യാപനമെന്ന് കെ മുരളീധരൻ. തന്നെ ദീപ ദാസ് മുൻഷി വിളിച്ചെന്നും നാളെ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും മുരളീധരൻ പറഞ്ഞു. ‌‌

നാളെ കാണണം എന്ന് പറഞ്ഞു. എങ്ങനെയാണ് ചർച്ച എന്ന് അറിയില്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് ആയിരിക്കാമെന്നും നാളെയും മറ്റന്നാളുമായി തീരുമാനം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. നാളെ രാവിലെ ആറുമണിയാകുമ്പോൾ പോകുമെന്നും തന്റെ തീരുമാനം നേരത്തെ ഹൈക്കമാൻഡ് നിരീക്ഷകരോട് കാര്യങ്ങൾ പറഞ്ഞതാണെന്നും മുരളീധരൻ വ്യക്തമാക്കി. ഇന്നോ നാളെയോ ആയിരിക്കും പ്രഖ്യാപനം. എംഎൽഎമാരുടെ പിന്തുണയുമായി ബന്ധപ്പെട്ട വിഷയത്തിൽ, നിങ്ങൾ പറഞ്ഞ പിന്തുണ ആയിരിക്കില്ലല്ലോ ശരിയായ പിന്തുണയെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. അതുപോലെ മുഖ്യന്ത്രി ചർച്ചയ്ക്കാണോ വിളിപ്പിച്ചതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കാലാവസ്ഥയെ കുറിച്ച് ചർച്ച ചെയ്യാൻ വിളിക്കില്ലല്ലോയെന്നായിരുന്നു കെ മുരളീധരന്റെ മറുപടി

Signature-ad

അതേസമയം കെ വി. തോമസിൻ്റെ പുസ്തകത്തെക്കുറിച്ച്, ഇപ്പോൾ സ്ഥാനം പോയില്ലേ എന്നും ഇനി പുസ്തകം എഴുതാമെന്നും മുരളീധരൻ പറഞ്ഞു. തങ്ങൾ ഫീൽഡ് നിന്ന് മാറുമ്പോൾ പുസ്തകം എഴുതാമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: