നിഷ്കളങ്കയായ ഒരു കുരുന്നിനെ കൊലപ്പെടുത്തിയ ആ ക്രൂരനു തൂക്കുകയർ പോരാ, ആ കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്തു തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്റെയുള്ളിലെ കനൽ അടങ്ങില്ല… ഭോർ പീഡനക്കേസ് പ്രതിയുടെ ഭാര്യ, അയാളെ പിതാവെന്നു വിളിക്കാൻ പോലും ഞാൻ ലജ്ജിക്കുന്നു- മകൻ

മുംബൈ: ‘ അയാൾ എനിക്കു മരിച്ചതിനു തുല്യനാണ്. അവനെ എനിക്കു കാണണ്ട, നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരനു തൂക്കുകയർ പോരാ. ആ കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്തു തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്റെയുള്ളിലെ കനൽ അടങ്ങില്ല. അയാളുടെ മുഖം കാണാനോ മരണവാർത്ത അറിയാനോ പോലും ആഗ്രഹിക്കുന്നില്ല’– പുണെയിലെ ഭോറിൽ 4 വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭീംറാവു കാംബ്ലി(65)യുടെ ഭാര്യയുടെ വാക്കുകളാണിത്.
അതേസമയം അയാളെ പിതാവെന്നു വിളിക്കാൻ പോലും ലജ്ജിക്കുകയാണെന്നും എങ്ങനെയാണോ ആ കുഞ്ഞ് കൊല്ലപ്പെട്ടത് അതേ രീതിയിൽ തന്നെ അയാളെയും ശിക്ഷിക്കണമെന്നും മകനും മാധ്യമങ്ങളോടു പറഞ്ഞു.
നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊന്ന പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നാണു പ്രതിയുടെ കുടുംബത്തിന്റെ ആവശ്യം. 10 വർഷത്തോളമായി ഭീംറാവുവുമായി ബന്ധമില്ലെന്നു കുടുംബം അറിയിച്ചു. സമൂഹത്തിൽ നിന്നു വലിയ തോതിലുള്ള അപമാനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണു കുടുംബം പരസ്യമായി രംഗത്തെത്തിയത്. അതേസമയം പ്രതിക്ക് തൂക്കുകയർ കിട്ടുന്നതുവരെ വിശ്രമിക്കില്ലെന്ന് സർക്കാരും വ്യക്തമാക്കി.






