Breaking NewsIndiaKeralaLead NewsNEWS

ചെന്നിത്തല ഡൽഹിയിൽ, ഇന്ന് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ച സജീവമാകുന്നതിനിടെ ഡൽഹിയിലേക്കു തിരിച്ച് രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ എത്തും. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. ഇതിനിടെ വിഡി സതീശനും ഇന്നു മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിലേക്ക് തിരിക്കും. അതേസമയം കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ രണ്ട് നിരീക്ഷകരെ നിയോഗിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. നിരീക്ഷകർ ആരൊക്കെയാണെന്ന പ്രഖ്യാപനം ഉടനുണ്ടാകും.

അതിനിടെ ഡൽഹിയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് വലിയ സ്വീകരണമാണ് ലഭിച്ചത്. എറണാകുളത്ത് വി ഡി സതീശന് പ്രവർത്തകർ വൻ വരവേൽപ്പ് നൽകി. കെസി വേണു​ഗോപാലിന് ഡൽഹി പ്രദേശ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിലെ ജനങ്ങൾക്ക് മടുത്തുമെന്നും യുഡിഎഫിൽ പരിപൂർണ വിശ്വാസമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: