കേരളത്തിൽ ഇടത് കോട്ടകൾ ഇളകുന്നു, ധർമടത്ത് പിണറായി വിജയൻ പിന്നിൽ, പറവൂരിൽ വി ഡി സതീശന് ലീഡ്, പാലക്കാട് ശോഭ സുരേന്ദ്രൻ മുന്നിലേക്ക്

കേരളത്തിൽ യുഡിഎഫ് തരംഗം എന്നതിനപ്പുറം ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് പിന്നിലേക്കു പോകുന്ന കാഴ്ച്ച. യുഡിഎഫ് സ്ഥാനാർഥി അഡ്വ. വി പി അബ്ദുൾ റഷീദ്- 5741, പിണറായി- 5008 എന്നിങ്ങനെയാണ് വോട്ടുനില, ബിജെപി- 861.
അതുപോലെ എൽഡിഎഫ് മന്ത്രിസഭയിലെ 12 മന്ത്രിമാരാണ് ഇത്തവണ വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ പിന്നിലായിരിക്കുന്നത്. പി രാജീവ്, ചിഞ്ചുറാണി, വിഎൻ വാസവൻ, റോഷി അഗസ്റ്റിൻ, ഒ ആർ കേളു, ആർ ബിന്ദു, വീണ ജോർജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാർ എന്നീ മന്ത്രിമാരാണ് പിന്നിൽ.
സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടിംഗ് യന്ത്രങ്ങളിൽ നിന്നുള്ള വോട്ടുകളും എണ്ണി തുടങ്ങി. 140 മണ്ഡലകളിൽ 138 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. അതുപ്രകാരം, യുഡിഎഫ് 95, എൽഡിഎഫ് 39, എൻഡിഎ 6 എന്ന നിലകളാണ് ആദ്യ ഒരുമണിക്കൂറിലെ രേഖപ്പെടുത്തുന്നത്. നിലവിലെ മന്ത്രിമാരായ ഒ. ആർ കേളു, വീണ ജോർജ്, കെബി ഗണേഷ് കുമാർ എന്നിവർ പിന്നിലാണ്. നേമം, കാട്ടാക്കട എന്നിവിടങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് രേഖപ്പെടുത്തുന്നത്.






