Breaking NewsCrimeKeralaLead NewsNEWS

കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ!! വെള്ളാണിക്കൽ പാറയിൽ യുവാവും യുവതിയും ഒരേ മരത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാണിക്കൽ പാറയുടെ അടുത്തുള്ള ഒരു റബ്ബർമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യനാട് സ്വദേശികളായ ഷിബിൻ, അശ്വതി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരസ്പരം കൈകൾ കൂട്ടിക്കെട്ടി തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ.

വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോത്തൻകോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇരുവരെയും കാണാതായതായി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: