കെയ്റോ: ഈജിപ്തിലെ തെക്കൻ നഗരമായ അസ്വാനെ വലച്ച് തേളുകൾ . കനത്തമഴയ്ക്കും കാറ്റിനും പിന്നാലെ തേളുകൾ കൂട്ടമായി തെരുവുകളിലേക്കിറങ്ങിയതോടെ ജനം ഭീതിയിലായി . വീടുകലേക്ക് വന്ന തേളു കളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു. 450
പേർക്ക് കുത്തേറ്റു.
ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണ് തെരുവുകളിലേക്കിറങ്ങിയത്. ആളെക്കൊല്ലി എന്നുകൂടി അറിയപ്പെടുന്ന ഫാറ്റ്ടെയ്ൽഡ് (വലിയവാലൻ) തേളുകളാണ് നാശം വിതച്ചത്. ആൻഡ്രോക്ടോണസ് ജനുസ്സിൽ പെടുന്നവയാണ് ഇവ.
ആളുകളോട് വീട്ടിൽത്തന്നെ കഴിയാനും മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി.തേളിന്റെ കുത്തേറ്റവർക്ക് ശ്വാസതടസ്സം, പേശികളിൽ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്. ഈ തേളുകളുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്ത്.
കുത്തേറ്റാൽ ഒരുമണിക്കൂറിനുള്ളിൽ ജീവനെടുക്കാൻ ശേഷിയുള്ള വിഷമാണ് ഇവയുടേത്.