‘ഇന്ത്യക്കു വിലകൂടിയ എണ്ണയും ദുര്‍ബലമായ രൂപയും ഉയരുന്ന പലിശ നിരക്കുമായി പൊരുതേണ്ടിവരും’; ഇറാനുമായി കരാറുണ്ടാക്കി ഹോര്‍മൂസിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തേക്കുമെന്ന മുന്നറിയിപ്പുമായി നിക്ഷേപക സ്ഥാപനങ്ങള്‍; ഗള്‍ഫ് മേഖലയില്‍ ഉടനീളം സാന്നിധ്യം

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ മേഖലയ്ക്കു മേല്‍ ചൈന അധികാരം പിടിച്ചേക്കുമെന്ന മുന്നറിയിപ്പ്. അമേരിക്ക-ഇറാന്‍ സംഘര്‍ഷങ്ങള്‍ ഹോര്‍മുസ് കടലിടുക്കിനെ നീണ്ടുനില്‍ക്കുന്ന ഒരു ഭൗമരാഷ്ട്രീയ പോരാട്ടത്തിലേക്ക് തള്ളിവിടുന്നത് ചൈനയുടെ ആധിപത്യത്തിലേക്കാകും നയിക്കുകയെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ടെഹ്റാനെതിരായ നേരിട്ടുള്ള ഭീഷണിയിലൂടെ ഡൊണാള്‍ഡ് ട്രംപാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ‘ഇറാനില്‍ ചൊവ്വാഴ്ച പവര്‍ പ്ലാന്റ് ദിനവും (വൈദ്യുത നിലയ ദിനം), ബ്രിഡ്ജ് ദിനവും (പാലങ്ങളുടെ ദിനം) ഒന്നിച്ചുണ്ടാകും. അതുപോലെ മറ്റൊന്നും സംഭവിക്കാനുണ്ടാകില്ല! ഭ്രാന്തന്‍മാരേ, ആ ഹോര്‍മുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും – കണ്ടുതന്നെ അറിയൂ! അല്ലാഹുവിന് സ്തുതി’- എന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
ഇറാന്‍ ഇതിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘നിങ്ങളുടെ വിവേകശൂന്യമായ നീക്കങ്ങള്‍ ഓരോ അമേരിക്കന്‍ കുടുംബത്തെയും ജീവിക്കുന്ന നരകത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്’ എന്നു പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ട്രംപ് ഇസ്രായേലിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ ഈ താല്‍ക്കാലിക പോരാട്ടങ്ങള്‍ക്കപ്പുറം, ആഗോള ശക്തി സമവാക്യങ്ങളില്‍ വരുന്ന വലിയ മാറ്റങ്ങളിലാണ് നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
‘എന്റെ വായന പ്രകാരം ചൈന ഇപ്പോള്‍ ഇടപെടും. ചൈന ഇറാനുമായി സഖ്യമുണ്ടാക്കുകയും ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യും. അതിലൂടെ ലോകത്തിന്റെ ഭൂരിഭാഗം എണ്ണ വിതരണവും അവര്‍ നിയന്ത്രിക്കും, ഇത് ചൈനയെ സംബന്ധിച്ചിടത്തോളം വലിയൊരു വിജയമായിരിക്കും’- മാര്‍സെലസ് ഇന്‍വെസ്റ്റ്മെന്റ്സിലെ സൗരഭ് മുഖര്‍ജി പറഞ്ഞു.
ഇതൊരു ഹ്രസ്വകാല പ്രതിസന്ധിയല്ലെന്ന് മുഖര്‍ജി എന്‍ഡിടിവിയോട് പറഞ്ഞു. ‘ഇത് എണ്ണയ്ക്കും ഹോര്‍മുസിനും വേണ്ടിയുള്ള പോരാട്ടമാണ്. ഇതൊരു തന്ത്രപ്രധാനമായ അധികാരത്തിന് വേണ്ടിയുള്ള തര്‍ക്കമാണ്. നിര്‍ഭാഗ്യവശാല്‍, ഇത് അത്ര വേഗത്തില്‍ അവസാനിക്കാന്‍ പോകുന്നില്ല. ഹോര്‍മുസിന്റെ നിയന്ത്രണത്തിന് വേണ്ടിയുള്ള ഈ തര്‍ക്കം മാസങ്ങളോളം നീണ്ടുനില്‍ക്കും’.
ചൈനയുടെ ഓയില്‍ പ്ലേ ബുക്ക്
ഗള്‍ഫ് എണ്ണയെ ആശ്രയിക്കുന്നത് ചൈനയുടെ തന്ത്രപ്രധാനമായ ലക്ഷ്യമായി മാറിയെന്നു കാര്‍ണഗീയിലെ അബ്ദുള്ള ബാബൂദ് പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ഇറക്കുമതിക്കാരായ ബീജിംഗിന്, തങ്ങളുടെ ദേശീയ താല്‍പ്പര്യത്തിന് ഹോര്‍മുസിലൂടെയുള്ള തടസമില്ലാത്ത കപ്പലോട്ടങ്ങള്‍ നിര്‍ണായകമാണ്.
യുഎസ് ഉപരോധങ്ങളെ മറികടന്ന് ചൈന ഇപ്പോള്‍ തന്നെ ഇറാനില്‍നിന്ന് വന്‍തോതില്‍ വിലക്കിഴിവില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്, ഇത് ഇറാനെ അവരുടെ പ്രധാന വിതരണക്കാരില്‍ ഒരാളാക്കി മാറ്റി. 2021-ല്‍ ഒപ്പിട്ട 25 വര്‍ഷത്തെ തന്ത്രപരമായ പങ്കാളിത്തം ഈ ബന്ധത്തെ കൂടുതല്‍ ആഴത്തിലാക്കി. കുറഞ്ഞ നിരക്കിലുള്ള എണ്ണയും വന്‍തോതിലുള്ള ചൈനീസ് നിക്ഷേപവും സൈനിക സഹകരണത്തിനുള്ള സാധ്യതകളും ഈ കരാര്‍ തുറന്നുനല്‍കുന്നു.
ചൈന ഗള്‍ഫ് മേഖലയിലുടനീളം തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. യുഎഇ, ഒമാന്‍, ഇറാന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ അവര്‍ കോടിക്കണക്കിനു നിക്ഷേപം നടത്തി. കൂടാതെ, വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഹോര്‍മുസിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി പൈപ്പ് ലൈനുകളും റെയില്‍ ശൃംഖലകളും അവര്‍ നിര്‍മിക്കുന്നു.
ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലുടനീളം അടിസ്ഥാന സൗകര്യങ്ങള്‍, ടെലികോം, ഊര്‍ജ്ജം, പ്രതിരോധ മേഖലകള്‍ എന്നിവയില്‍ ചൈനയുടെ സാമ്പത്തിക സ്വാധീനമുണ്ട്. മേഖലയിലെ സുരക്ഷയില്‍ അമേരിക്കയെ മാറ്റിസ്ഥാപിക്കാനുള്ള സൈനിക ശേഷി ബീജിംഗിന് ഇപ്പോഴില്ലെങ്കിലും, മാറിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ നിലപാടുകളും വാഷിംഗ്ടണിനും ബീജിംഗിനും ഇടയിലുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ചാഞ്ചാട്ടവും ചൈനയ്ക്ക് തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അവസരം നല്‍കുമെന്നു ബാബൂദ് വാദിക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതിന്റെ പ്രത്യാഘാതങ്ങള്‍ പെട്ടെന്നുള്ളതും കഠിനവുമായിരിക്കും.
‘ഈ സംഘര്‍ഷത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു’ എന്നു പറഞ്ഞ മുഖര്‍ജി, വരുമാന വളര്‍ച്ചയിലെ കുറവും മന്ദഗതിയിലുള്ള മുന്നേറ്റവും ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ‘നമുക്ക് വിലകൂടിയ എണ്ണയും ദുര്‍ബലമായ രൂപയും ഉയരുന്ന പലിശ നിരക്കും കൊണ്ട് പൊരുതേണ്ടി വരും’
വീടുകളിലും വിപണികളിലും ഈ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘ഉപഭോഗം വെല്ലുവിളികള്‍ നേരിട്ടു തുടങ്ങിയിരിക്കുന്നു’ എന്ന് പറഞ്ഞ അദ്ദേഹം, വൈറ്റ് കോളര്‍ തൊഴിലവസരങ്ങളിലെ കുറവും വര്‍ധിച്ചുവരുന്ന കടബാധ്യതയും ചൂണ്ടിക്കാട്ടി. ‘ഉപഭോഗ മേഖലയിലെ ഇപിഎസ് (ഏണിംഗ് പെര്‍ ഷെയര്‍) വെട്ടിക്കുറയ്ക്കുന്നത് അനിവാര്യമാണ്, കമ്പനികളുടെ മൂല്യനിര്‍ണയം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങും.’.
#StraitOfHormuz, #TrumpIran, #ChinaPowerGrab, #OilCrisis, #GlobalEconomy, #IndiaEconomy, #Geopolitics, #HormuzShowdown, #USIranConflict, #EnergySecurity, #ChinaIranAlliance, #BreakingNews, #MalayalamNews, #TruthSocial, #MarcellusInvestments






