Lead NewsLife StyleNEWSSocial MediaTRENDINGWorld

സൗന്ദര്യ മത്സരത്തിനിടെ ‘പല്ല് ഇളകി’പോന്നു; തെല്ലും പതറാതെ ആത്മവിശ്വാസത്തോടെ റാംപിൽ ചുവടുവച്ച് മോഡൽ

സൗന്ദര്യമത്സര വേദികളിൽ പ്രതീക്ഷിക്കാതെയുണ്ടാവുന്ന സംഭവങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ മിസ് ഗ്രാന്റ് തായ്‌ലാൻഡ് മത്സരാർഥിയായ കമോൾവാൻ ചനാഗോയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മത്സരത്തിലെ പ്രാഥമിക റൗണ്ടിൽ സ്വയം പരിചയപ്പെടുത്തുന്നതിനിടെ അവരുടെ ഡെന്റൽ വെനീർ തെറിച്ചു വഴാൻ പോകുന്ന സീൻ വീഡിയോയിൽ കാണാം.

അപ്രതീക്ഷിത സംഭവം നടന്നപ്പോഴും കമോൾവാൻ ആത്മവിശ്വാസത്തോടെ പ്രതികരിച്ചു. പല്ല് ശരിയാക്കി, പ്രസംഗം തുടരുകയും, വേദിയിൽ തിളങ്ങുന്ന വെള്ള ഗൗണിൽ ഒട്ടും പതറതെ നടക്കുകയും ചെയ്തു. ഓഡിയോ, ക്യാമറ, പ്രേക്ഷകർ എല്ലാവരും ഉറ്റുനോക്കവെ അവൾ തന്റെ ധൈര്യവും മനസാന്നിധ്യവും പ്രകടമാക്കി. ഇതോടെ പ്രേക്ഷകർ നിറഞ്ഞ കയ്യടിയും പ്രശംസയും നല്കി അവളുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ചു.

Signature-ad

സമൂഹമാധ്യമത്തിൽ വിഡിയോ അപ്‌ലോഡ് ചെയ്ത നിമിഷം തന്നെ അത് ഏറെ ശ്രദ്ധനേടി. വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വരികയാണ്. “അവൾക്ക് ഈ സംഭവത്തിൽ ദുഃഖമുണ്ടാകും, പക്ഷേ ആ ആത്മവിശ്വാസം വളരെ അഭിനന്ദനാർഹമാണ്”, “സൗന്ദര്യമത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം”, “ മികച്ച രീതിയിൽ കൈകാര്യം ചെയ്തു” എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് പലരും രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: