‘100 സീറ്റെന്ന വാശി എന്തിന്? 80 സീറ്റ് കിട്ടിയാലും ഭരിക്കാമല്ലോ’; വനിതകള്‍ക്ക് സീറ്റ് കിട്ടിയില്ലെന്ന പരാതി യാഥാര്‍ഥ്യം, അത് അടുത്തകാലത്ത് ഒന്നും മാറില്ലെന്നും തരൂര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറും നൂറ്റിപ്പത്തും സീറ്റിന്റെ അവകാശവാദം വേണ്ടെന്നും എണ്‍പതിലേറെ സീറ്റ് കിട്ടിയാലും ഭരണം പിടിക്കാമല്ലോ എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എം.പി. നൂറിലേറെ സീറ്റെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭരിക്കാനുള്ള സീറ്റ് മതിയല്ലോ എന്നുള്ള തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുമായി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്റ്റാര്‍ ക്യാംപയിനര്‍ എന്ന പേര് ആഗ്രഹിക്കുന്നില്ല. പതിനാല് ജില്ലകളിലും പ്രചരണത്തിന് എത്താനാണ് ശ്രമം. വനിതകള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്നത് യാഥാര്‍ഥ്യമാണ്. വനിതകളുടെ പരാതി അടുത്തകാലത്തൊന്നും മാറില്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 2217 പത്രികകളാണ് ലഭിച്ചത്. 1252 സ്ഥാനാര്‍ഥികളാണ് മത്സരംഗത്ത് ഉള്ളത്. ഇന്നത്തെ സൂക്ഷ്മ പരിശോധന കഴിയുന്നതോടെ പത്രികകളുടെ എണ്ണം കൂടുതല്‍ വ്യക്തമാകും. മറ്റന്നാള്‍ വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രികകള്‍ പിന്‍വലിക്കാം.
അതേസമയം, സി.പി.എം ബി.ജെ.പി ഡീല്‍ എന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. ഭയത്തില്‍ നിന്ന് ഉടലെടുത്ത ആരോപണമാണിതെന്ന് രാജീവ് പറഞ്ഞു. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്തിയില്ലെന്ന ആരോപണം കഴിഞ്ഞ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഉയര്‍ത്തിയതാണെന്ന് രാജീവ് പറഞ്ഞു.
#ShashiTharoor, #Congress, #UDF, #KeralaAssemblyElection2026, #LDF, #BJP, #RajeevChandrasekhar, #KeralaPolitics, #ElectionUpdate, #CPMBJPDeal, #SeatSharing #BreakingNews, #KeralaNews, #MalayalamNews, #LatestUpdates, #Dailyhunt, #DailyhuntMalayalam, #GoogleNews, #GoogleDiscover, #NewsAlert, #KeralaElections #കേരളം, #രാഷ്ട്രീയം, #വാർത്തകൾ, #ശശിതരൂർ, #കോൺഗ്രസ്, #യുഡിഎഫ്, #തിരഞ്ഞെടുപ്പ്2026, #രാജീവ്ചന്ദ്രശേഖർ, #മലയാളംവാർത്ത






