കെ. അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റും മനോജ് ചരളേൽ ബോർഡ് അംഗവും ആകും
പത്തനംതിട്ടയിൽ നിന്നുള്ള പ്രമുഖ സി.പി. എം നേതാവിനെ തന്നെയാണ് തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ തലപ്പത്തേക്ക് കൊണ്ടുവരുന്നത്. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് തികഞ്ഞ ധാരണയുള്ള വ്യക്തിയായതു കൊണ്ട് ശബരിമല സംബന്ധമായ കാര്യങ്ങൾക്കെല്ലാം ഏറെ ഗുണകരമാകും
തിരുവനന്തപുരം: അഡ്വ: കെ. അനന്ത ഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആകും. നവംബർ പതിമൂന്നിന് കാലാവധി അവസാനിക്കുന്ന എൻ വാസുവിന് പകരമാണ് അനന്തഗോപൻ്റെ നിയമനം. അനന്ത ഗോപന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം നിർദ്ദേശിച്ചു. നിലവിൽ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ അനന്ത ഗോപൻ പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയാണ്. രണ്ട് വർഷമാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാലാവധി
മനോജ് ചരളേലാണ് ബോർഡിലെ
സി.പി.ഐ പ്രതിനിധി. സി.പി.ഐ പത്തനംതിട്ട ജില്ല എക്സിക്യൂട്ടീവ് അംഗമാണ് മനോജ്.
പത്തനംതിട്ടയിൽ നിന്നുള്ള സി.പി.എമ്മിൻ്റെ പ്രമുഖ നേതാവിനെ തന്നെ തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ തലപ്പത്തേക്ക് കൊണ്ടു വരികയാണ്.
പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളയാളെ ബോർഡ് തലവനായി കൊണ്ടുവരുന്നത് മണ്ഡലകാല ഒരുക്കങ്ങൾക്കടക്കം സഹായമാകുമെന്നാണ് പ്രതീക്ഷ.