Breaking NewsLead NewsNEWSWorld

ഖത്തറിനെ വീണ്ടും ആക്രമിച്ചാൽ ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് നശിപ്പിക്കും, ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചത് അമേരിക്ക പോലും അറിയാതെ, ഖത്തറിന് അതുമായി യാതൊരു ബന്ധവുമില്ല- അമേരിക്ക

വാഷിംഗ്ടൺ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ഖത്തറിനെതിരെ വീണ്ടും ആക്രമണത്തിനു മുതിർന്നാൽ തിരിച്ചടി കനത്തതായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാൻ ഖത്തറിലെ എൽഎൻജി സൗകര്യങ്ങളെ വീണ്ടും ലക്ഷ്യമിട്ടാൽ, ഇറാനിലെ സുപ്രധാനമായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് പൂർണമായും തകർക്കാൻ അമേരിക്ക മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇസ്രായേൽ നടത്തിയ സൗത്ത് പാർസ് ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്നും ഖത്തറിന് അതുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ ഇതുവരെയുണ്ടായ സംഭവവികാസങ്ങളോട് പ്രതികരിച്ചാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. എന്നാൽ ഇറാൻ യഥാർത്ഥ്യം മനസിലാക്കാതെ ഖത്തറിലെ ഗ്യാസ് സൗകര്യങ്ങളെ ആക്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

Signature-ad

അതേസമയം ഇറാന്റെ മിസൈൽ ആക്രമണത്തിൽ രാജ്യത്തെ എൽഎൻജി പ്ലാന്റുകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടായി. അതേസമയം, മനുഷ്യഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തറിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ ഏജൻസി വ്യക്തമാക്കിയ.

ഇതിനിടെ ഇസ്രായേൽ ആക്രമണത്തിന് പ്രതികാരമായി ഇറാൻ ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ചിരുന്നു. യുഎഇയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റും ബാബ് ഫീൽഡും ഇറാൻ ലക്ഷ്യമിട്ടു.

ഇതിനിടെ, ഹോർമൂസ് വഴി കടന്നുപോകുന്ന കപ്പൽഗതാഗതത്തിൽ ഇറാൻ നിയന്ത്രണം ശക്തമാക്കിയതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നു. ബാരലിന് 108 ഡോളർ കടന്ന ക്രൂഡ് ഓയിൽ വില, യുദ്ധം ആരംഭിച്ചതിനുശേഷം Brent Crude ഏകദേശം 50 ശതമാനം വരെ ഉയർന്നിരിക്കുകയാണ്. പക്ഷെ എണ്ണവിതരണം വർധിപ്പിക്കാൻ അമേരിക്ക വെനിസ്വേലയിലെ എണ്ണമേഖലയിലെ ഉപരോധങ്ങളിൽ ഇളവ് വരുത്തി, അമേരിക്കൻ കമ്പനികൾക്ക് അവിടെ വ്യാപാരം നടത്താൻ അനുമതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: