Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഹിസ്ബുള്ളയ്‌ക്കെതിരേ യുദ്ധത്തിന് ഇറങ്ങണം: സിറിയന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് അമേരിക്ക; വിട്ടു നില്‍ക്കുന്നത് ഷിയാ സംഘര്‍ഷം ഭയന്നെന്ന് ഉദ്യോഗസ്ഥര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അടക്കം പുറത്ത്; ഹിസ്ബുള്ളയെ നിരായുധീകരിക്കാന്‍ നീക്കം തകൃതി

ദമാസ്‌കസ്: കിഴക്കന്‍ ലെബനനിലേക്ക് സൈന്യത്തെ അയച്ച് ഹിസ്ബുള്ളയെ നിരായുധരാക്കണമെന്ന് സിറിയയോട് അമേരിക്ക ആവശ്യപ്പെട്ടെന്നു റിപ്പോര്‍ട്ട്. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന ഭയവും വിഭാഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചേക്കുമെന്ന മുന്നറിയിപ്പിലും നീക്കത്തില്‍നിന്ന് വിട്ടു നില്‍ക്കുകയാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ യുഎസ് സഖ്യകക്ഷിയാണ് സിറിയന്‍ സര്‍ക്കാര്‍. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയെ നിരായുധരാക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തുന്നു. മാര്‍ച്ച് 2-ന് ഇറാനെ പിന്തുണച്ച് ഹിസ്ബുള്ള ഇസ്രായേലിന് നേരെ വെടിയുതിര്‍ത്തത് ലെബനനില്‍ ഇസ്രായേല്‍ ആക്രമണത്തിന് കാരണമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ ആശയം യുഎസ്-സിറിയന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആദ്യമായി ചര്‍ച്ച ചെയ്തതെന്ന് രണ്ട് സിറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Signature-ad

ഇറാനെതിരെ യുഎസും ഇസ്രായേലും യുദ്ധം തുടങ്ങിയ പശ്ചാത്തലത്തിലാണ് വീണ്ടും ആവശ്യമുയര്‍ന്നത്. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു അഭ്യര്‍ത്ഥന വന്നതായി രണ്ട് സിറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇതെന്നാണ് ഒരു പാശ്ചാത്യ ഇന്റലിജന്‍സ് പറയുന്നത്. റിപ്പോര്‍ട്ട് തയാറാക്കുന്നതിനു മുമ്പ് 10 ഉദ്യോഗസ്ഥരോടും സംസാരിച്ചെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ ആറ് സിറിയന്‍ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉപദേശകരും, രണ്ട് പാശ്ചാത്യ നയതന്ത്രജ്ഞര്‍, ഒരു യൂറോപ്യന്‍ ഉദ്യോഗസ്ഥന്‍, ഒരു പാശ്ചാത്യ ഇന്റലിജന്‍സ് സ്രോതസ്സ് എന്നിവര്‍ ഉള്‍പ്പെടും. സിറിയയിലെ സുന്നി ഇസ്ലാമിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതിര്‍ത്തി കടന്നുള്ള ദൗത്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും മടിച്ചു നില്‍ക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

ലെബനന് ഉറപ്പ് നല്‍കി ദമാസ്‌കസ്

ഹിസ്ബുള്ളയോടും ടെഹ്റാനോടും ചരിത്രപരമായ ശത്രുതയുണ്ടെങ്കിലും – ഇരുവരും 2011-24 കാലഘട്ടത്തിലെ സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ബഷര്‍ അല്‍ അസദിനൊപ്പം പോരാടിയവരാണ്. ഫെബ്രുവരി 28-ന് ഇറാനില്‍ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചതുമുതല്‍ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറാ ജാഗ്രതയോടെയാണ് നീങ്ങുന്നത്.

സിറിയ യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രതിരോധ നടപടികള്‍ മാത്രം കൈക്കൊള്ളണമെന്നും സിറിയയും അറബ് സഖ്യകക്ഷികളും സമ്മതിച്ചതായി മുതിര്‍ന്ന സിറിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫെബ്രുവരി ആദ്യം മുതല്‍ സിറിയ ലെബനന്‍ അതിര്‍ത്തിയില്‍ റോക്കറ്റ് യൂണിറ്റുകളെയും ആയിരക്കണക്കിന് സൈനികരെയും വിന്യസിച്ചിട്ടുണ്ട്.

ഇറാനിയന്‍ ആക്രമണവും ന്യൂനപക്ഷ അസ്വസ്ഥതയും

ലെബനനെ ഹിസ്ബുള്ളയെ നിരായുധരാക്കാന്‍ സഹായിക്കുന്നതിന് കിഴക്കന്‍ ലെബനനിലേക്ക് നീങ്ങാന്‍ വാഷിംഗ്ടണ്‍ പച്ചക്കൊടി കാട്ടിയതായി സിറിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങളും ന്യൂനപക്ഷ ഷിയാ വിഭാഗങ്ങള്‍ക്കിടയിലുണ്ടാകാന്‍ സാധ്യതയുള്ള അസ്വസ്ഥതകളും ദമാസ്‌കസ് അപകടസാധ്യതകളായി കാണുന്നു.

പാശ്ചാത്യ ഇന്റലിജന്‍സ് സ്രോതസും യൂറോപ്യന്‍ ഉദ്യോഗസ്ഥനും പറയുന്നത്, ലെബനനിലെ ഹിസ്ബുള്ളയെ നേരിടുന്നതില്‍ സിറിയന്‍ സൈന്യം കൂടുതല്‍ സജീവമായ പങ്ക് വഹിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. എന്നാല്‍ ലെബനനിലേക്ക് പ്രവേശിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാകുമെന്ന് സിറിയന്‍ നേതൃത്വം ഭയപ്പെടുന്നു.

അസദ് ഭരണത്തിന് കീഴിലുള്ള സിറിയന്‍ ആധിപത്യം

അസദുമാരുടെ കാലത്ത് സിറിയ ദീര്‍ഘകാലം ലെബനനില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. 1976-ല്‍ ആഭ്യന്തരയുദ്ധകാലത്ത് പ്രവേശിച്ച സിറിയന്‍ സൈന്യം 2005-ലാണ് പിന്‍വാങ്ങിയത്. ഏതൊരു സിറിയന്‍ ഇടപെടലും സിറിയയിലും ലെബനനിലും വിഭാഗീയ സംഘര്‍ഷങ്ങള്‍ക്ക് വീണ്ടും കാരണമായേക്കാം.

കഴിഞ്ഞയാഴ്ച തങ്ങളുടെ അതിര്‍ത്തി ഗ്രാമത്തില്‍ ഹിസ്ബുള്ളയുടെ പീരങ്കി ഉണ്ടകള്‍ വീണതായി സിറിയന്‍ സൈന്യം പറഞ്ഞിരുന്നു. ഇതേ ഗ്രാമത്തിലൂടെ ലെബനനിലേക്ക് നുഴഞ്ഞുകയറാനുള്ള ഇസ്രായേല്‍ ശ്രമം തങ്ങള്‍ തടഞ്ഞതായി ഹിസ്ബുള്ള അവകാശപ്പെട്ടു. എന്നാല്‍ ഇസ്രായേല്‍ ഇത് നിഷേധിച്ചു. ഇതിനോട് പ്രതികരിക്കാന്‍ ‘ആവശ്യമായ നടപടികള്‍’ ആലോചിക്കുകയാണെന്ന് സിറിയന്‍ സൈന്യം വ്യക്തമാക്കി.

#Syria, #Lebanon, #Hezbollah, #USA, #Israel, #AhmedAlSharaa, #JosephAoun, #MiddleEastWar, #Damascus, #Beirut, #Diplomacy, #BreakingNews, #MalayalamNews, #KeralaNews, #DailyhuntMalayalam, #InternationalRelations, #WarUpdates, #SecurityCouncil, #BorderTension, #GlobalPolitics

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: