സൈനിക മേധാവി മാംസപിണ്ഡമായി മാറി; വ്യോമാക്രമണത്തിന് മിനിറ്റുകള്‍ക്കു മുമ്പ് മോജ്തബ മുറ്റത്തിറങ്ങി; ഖമേനി കുടുംബം ഒന്നാകെ കൊല്ലപ്പെട്ടപ്പോള്‍ മകന് മാത്രം രക്ഷപ്പെട്ടത് എങ്ങനെ? ശബ്ദരേഖ പുറത്ത്; നടന്നത് ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള നീക്കം

ടെഹ്റാന്: ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും നടത്തിയ വ്യോമാക്രമണത്തില്‍ നിന്നും ആയത്തുള്ള അലി ഖമനയി കുടുംബമൊന്നാകെ കൊല്ലപ്പെട്ടപ്പോള്‍ മകന് മോജ്തബ ഖമനയി മാത്രം രക്ഷപ്പെട്ടതെങ്ങനെയെന്ന് വിവരിക്കുന്ന ശബ്ദരേഖ പുറത്ത്. ദ് ടെലഗ്രാഫിന് ചോര്‍ന്നു കിട്ടിയ ശബ്ദരേഖയിലാണ് ഇറാന് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്ന വിവരങ്ങളുള്ളത്. കാലുകള്‍ക്കും ആന്തരികാവയവങ്ങള്‍ക്കും പരുക്കേറ്റ മുജ്തബ രക്ഷപ്പെട്ടതെങ്ങനെയെന്നും മറ്റ് കുടുംബാംഗങ്ങളുടേയും സൈനിക ഉദ്യോഗസ്ഥരുടേയും അവസാന നിമിഷം വിവരിക്കുന്നതുമാണ് ഈ ഓഡിയോ
ഖമനയി ഓഫീസിന്റെ പ്രോട്ടോക്കോള്‍ മേധാവി മസഹര്‍ ഹൊസൈനിയുടെ ശബ്ദമാണ് പുറത്തുവന്നിരിക്കുന്നതെന്ന് ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 12ന് ടെഹ്റാനില്‍ നടന്ന യോഗത്തിനിടെ ഹൊസൈനി സംസാരിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. രാവിലെ പ്രാദേശിക സമയം 9.30നാണ് വ്യോമാക്രമണം നടന്നത് .
വ്യോമാക്രമണത്തില്‍ ഇറാന്റെ സൈനികമേധാവി മുഹമ്മദ് ഷിറാസി കുറച്ച് കിലോഗ്രാം തൂക്കമുള്ള ഒരു മാംസപിണ്ഡമായി മാറിയെന്നാണ് ഓഡിയോയില്‍ പറയുന്നത്. ഖമനയി കുടുംബത്തേയും ഇറാനിയന്‍ ഭരണകൂടത്തേയും ഒന്നിച്ചില്ലാതാക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നതെന്നും ഹൊസൈനി പറയുന്നു. ആക്രമണം നടക്കുന്നതിനു മിനിറ്റുകള്‍ക്ക് മുന്‍പ് മുജ്തബ മുറ്റത്തേക്കിറങ്ങിയെന്നും പിന്നാലെ മുകള്‍ നിലയിലേക്ക് പോയെന്നുമാണ് ഹൊസൈനി വ്യക്തമാക്കുന്നത്.
അതുകൊണ്ട് കാലുകളില്‍ മാത്രം പരുക്കേറ്റെന്നും ഓഡിയോയില്‍ പറയുന്നു. അതേസമയം ഭാര്യ സഹ്റ ഹദാദ് ആദേല്‍ ഉള്‍പ്പെടെ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖമനയിയുടെ ഒരു മകന് മുസ്തഫ ഖമനയിയും ഭാര്യയും രക്ഷപ്പെട്ടു. ഖമനയിയുടെ മരുമകന് മിസ്ബാഹ് അല്‍ ഹുദ ബഗേരി ഖനിയുടെ തല രണ്ട് ഭാഗമായി പിളര്‍ന്നെന്നും ഹൊസൈനി വിവരിക്കുന്നു. ഖമനയിയുടെ ഓഫീസ് കെട്ടിടത്തിന്റെ പല ഭാഗങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായും കുടുംബാംഗങ്ങള്‍ താമസിക്കുന്ന ഭാഗങ്ങളുള്‍പ്പെടെ നശിച്ചുപോയെന്നും ടെലഗ്രാഫ് പുറത്തുവിട്ട ഓഡിയോയില്‍ വ്യക്തമാക്കുന്നു.
#IranNews, #TehranAirstrike, #AliKhamenei, #MojtabaKhamenei, #IsraelIranConflict, #USAirstrike, #TheTelegraph, #WorldNewsMalayalam, #MiddleEastCrisis, #IranMilitary, #InternationalNews, #BreakingNewsMalayalam, #KhameneiFamily, #IranDefence, #Geopolitics, #WarUpdates, #DailyhuntNews, #GoogleNewsIndia, #MalayalamNewsLive, #ഇറാൻ, #ഖമേനി, #യുദ്ധവാർത്തകൾ, #മലയാളംവാർത്ത, #ലോകവാർത്തകൾ, #ടെഹ്റാൻ, #വ്യോമാക്രമണം, #ഇസ്രായേൽ, #അന്താരാഷ്ട്രവാർത്തകൾ






