Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘നമ്മക്കു വിലയും നിലയും ഒന്നും ഇല്ലല്ലോ, ആരും ചര്‍ച്ചയ്ക്കു വിളിച്ചില്ല’: അതൃപ്തി പരസ്യമാക്കി കെ. സുധാകരന്‍; പിന്തുണ പ്രഖ്യാപിച്ച് ഡിസിസി ഓഫീസിനു മുന്നില്‍ ഫ്‌ളക്‌സ്; ‘പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നു’

ന്യൂഡല്‍ഹി: തന്നെ ആരും ചര്‍ച്ചയ്ക്കു വിളിച്ചില്ലെന്നും ‘നമ്മക്കു നിലയും വിലയും ഒന്നും ഇല്ലല്ലോ’ എന്നും കെ. സുധാകരന്‍ എംപി. ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനാണു താന്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പു ചര്‍ച്ചയ്ക്കു വിളിച്ചെന്ന വിവരം നിങ്ങളോട് ആരാണു പറഞ്ഞതെന്നും സുധാകരന്‍ ചോദിച്ചു. കടുത്ത അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു സുധാകരന്റെ പ്രതികരണം.

സാധാരണ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്ന സുധാകരന്‍ വി.ഐപി ഗേറ്റിലൂടെ പുറത്തിറങ്ങാതെ സാധാരണക്കാര്‍ കടക്കുന്ന വഴിയിലൂടെയാണു പുറത്തിറങ്ങിയത്. തുടര്‍ന്നു സ്വകാര്യ കാറില്‍ കയറി കേരള ഹൗസിലേക്കു പോയി.

Signature-ad

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നുവെന്നുമെല്ലാമാണ് ഫ്‌ലക്‌സിലെ വാചകം. അതിനിടെ കെ.സുധാകരന് സീറ്റില്ലെന്നും എംപിമാര്‍ മല്‍സരിക്കേണ്ടെന്ന കെപിസിസി നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന സുധാകരന്‍ രാവിലെ ഡല്‍ഹിയിലെത്തി.

സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉറപ്പ് ലഭിച്ചാലേ ഡല്‍ഹിയിലേക്ക് എത്തുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സുധാകരനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമമെന്നാണ് സൂചന.

തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പുറത്ത് വിടും. 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എഴുപതിടത്ത് ഒറ്റപ്പേരിലെത്താന്‍ കഴിഞ്ഞു. 15 സീറ്റില്‍ ഒന്നിലധികം പേരുകളുണ്ട്. ഇതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും. തിരുവനന്തപുരത്തെ അഞ്ച് സീറ്റുകളില്‍ ആരെ നിര്‍ത്തണമെന്നതില്‍ തര്‍ക്കം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

#KSudhakaran, #CongressPolitics, #KeralaAssemblyElection2026, #KPCC, #KannurPolitics, #CongressCandidateList, #KeralaPolitics, #HighCommand, #PinarayiVijayan, #UDFKerala, #ElectionUpdates, #KeralaNews #KSudhakaran, #KeralaElection, #Congress, #PoliticalCrisis, #KannurNews, #AssemblyElection, #KPCCPresident, #BreakingNewsKerala, #UDF, #KeralaAssemblyElection, #CandidateList, #KeralaHouse

Back to top button
error: