Breaking NewsKeralaLead NewsNEWS

കോൺ​ഗ്രസ് ‘കൈ’വിട്ടു, സി സി മുകുന്ദൻ എംഎൽഎ ഇനി ബിജെപിയിൽ…നാട്ടികയിൽ മത്സരിക്കുക സ്വതന്ത്രനായി

തൃശൂർ: സ്ഥാനാർഥിത്വത്തെ ചൊല്ലി പിണങ്ങി സിപിഐ വിട്ട സി.സി. മുകുന്ദൻ എംഎൽഎ ബിജെപിയിലേക്ക്. സിപിഐ വിട്ടതോടെ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ഇന്ന് ഉച്ചയോടെ തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കൾക്കൊപ്പമാണ് അദ്ദേഹം നമോ ഓഫീസിൽ എത്തിയത്. ഇതോടെ നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുകുന്ദനെ സിപിഐ പുറത്താക്കുകയായിരുന്നു. നാട്ടികയിൽ ഗീതാ ഗോപിയെ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇതു പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മുകുന്ദൻ രം​ഗത്തെത്തുകയായിരുന്നു. അതേസമയം സിറ്റിങ് എംഎൽഎയായ സി.സി. മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിർപ്പ് നാട്ടിക, ചേർപ്പ് കമ്മിറ്റികൾ ഉന്നയിക്കുകയും തൃശൂർ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തതോടെയാണ് ​ഗീതാ ​ഗോപിയെ സിപിഐ തീരുമാനിച്ചത്. ഇതിനിടെ കോൺ​ഗ്രസ് സ്വതന്ത്രനായി മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും കോൺ​ഗ്രസ് മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു വന്നതോടെ ബിജെപിയിലേക്ക് തിരിയുകയായിരുന്നു.

Signature-ad

തുടർന്ന് തൃശൂരിൽ നിന്നുള്ള സംസ്ഥാന നിർവാഹകസമിതി അംഗങ്ങൾ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയെ ഉറപ്പിച്ചത്. പ്രാദേശിക നേതൃത്വവുമായി അകൽച്ചയിലാണെന്നും കമ്മിറ്റികളിൽ പങ്കെടുക്കാറില്ലെന്നുമുള്ള പരാതിയാണ് മുകുന്ദനെതിരെ താഴെനിന്ന് ഉയർന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28,431 വോട്ടിനാണ് സി.സി.മുകുന്ദൻ കോൺഗ്രസിലെ സുനിൽ ലാലൂരിനെ തോൽപിച്ചത്. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 33,716 വോട്ടാണ്. സിപിഐ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിഞ്ഞാൽ വിജയിക്കാൻ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: