Breaking NewsKeralaLead NewsNewsthen Specialpolitics

രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രിയുടെ ദൂതന്‍ നേരിട്ടെത്തി; മത്സരിക്കാനില്ല, രാജ്യസഭയെങ്കില്‍ നോക്കാമെന്ന് ഐ.എം. വിജയന്‍; ‘പ്രത്യേക പാര്‍ട്ടിയുടെ ഭാഗമാകാന്‍ പരിമിതിയുണ്ട്’

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ ഐ.എം. വിജയന്‍. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടാല്‍ ആ പദവി ഏറ്റെടുക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതന്‍ നേരിട്ട് വന്ന് സംസാരിച്ചതായി ഐ.എം. വിജയന്‍ വെളിപ്പെടുത്തി. കൂടാതെ, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. മൂന്ന് പ്രധാന മുന്നണികളുമായും അടുത്ത ബന്ധമുണ്ട്. അതിനാല്‍ ഒരു പ്രത്യേക പാര്‍ട്ടിയുടെ മാത്രം ഭാഗമായി നില്‍ക്കാന്‍ തനിക്ക് പരിമിതികളുണ്ടെന്ന് ഐ.എം വിജയന്‍ പറഞ്ഞു.

Signature-ad

കരുണാകാരന്റെ കാലത്താണ് തനിക്ക് ജോലി കിട്ടിയത്. ഇടതു കാലത്തും തന്നെ നന്നായി പരിഗണിച്ചിട്ടുണ്ട്. താന്‍ എല്ലാവര്‍ക്കും ഒപ്പം ഉണ്ടാകും. രാജ്യസഭ അംഗമാകാന്‍ ആവശ്യപ്പെട്ടാല്‍ സ്വീകരിക്കും. ഏതു പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്‍കിയാലും സ്വീകരിക്കും. മത്സരിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോഴും രാജ്യസഭാ സീറ്റിനെ പറ്റിയാണ് പറഞ്ഞത്. പി.ടി ഉഷയെപ്പോലെ എംപി ആവാന്‍ താനും തയാറാണ് -അദ്ദേഹം പറഞ്ഞു.

#IMVijayan, #IndianFootball, #KeralaPolitics, #SureshGopi, #RajyaSabha, #FootballLegend, #IMVijayanNews, #NarendraModi, #PTUsha, #KeralaElection, #PoliticalUpdate#FootballToPolitics, #Legend, #PoliticalStance, #SportsAndPolitics, #KeralaUpdates, #ViralNews, #TrendingMalayalam

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: