ഗവര്‍ണര്‍മാര്‍ കൂട്ടത്തോടെ തെറിച്ചു; സി.വി. ആനന്ദബോസിന്റെ രാജിയില്‍ തുടക്കം; കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദമെന്ന് മമത ബാനര്‍ജി; കേരള ഗവര്‍ണര്‍ക്ക് തമിഴ്‌നാടിന്റെ അധിക ചുമതല

ന്യൂഡല്‍ഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഗവര്‍ണര്‍മാരുടെ അഴിച്ചുപണിക്ക് രാഷ്ട്രപതി ഭവന്‍ ഉത്തരവിട്ടു. ബിഹാര്‍ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനത്തുനിന്നും മാറ്റി. ആരിഫ് മുഹമ്മദ് ഖാന് പകരമായി ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്‌നൈനെ (റിട്ട.) ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു.
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നിര്‍ണായക നീക്കം. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന വിനയ് കുമാര്‍ സക്സേനയെ ലഡാക്കിലേക്ക് മാറ്റി.
യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവാണ് പുതിയ ഡല്‍ഹി എല്‍ജി ലഡാക്ക് എല്‍ജി കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും നിയമിച്ചു. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും മാറ്റി. പകരം റിട്ട. ലഫ്. ജനറല്‍ സയ്യിദ് അറ്റ ഹസ്നൈന്‍ ബിഹാര്‍ ഗവര്‍ണറാകും.
രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ അധിക ചുമതല കൂടി നല്‍കി. തമിഴ്‌നാട് ഗവര്‍ണര്‍ ടി.എന്‍ രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി. തരണ്‍ജിത് സിംഗ് സന്ധു പുതിയ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍. ജിഷ്ണു ദേവ് വര്‍മ്മ തെലങ്കാനയില്‍ നിന്നും മഹാരാഷ്ട്ര ഗവര്‍ണറായി മാറ്റം.
ശിവ് പ്രസാദ് ശുക്ലയെ ഹിമാചലില്‍ നിന്നും തെലങ്കാന ഗവര്‍ണറായി നിയമിച്ചു. നന്ദ് കിഷോര്‍ യാദവ് നാഗാലാന്‍ഡ് ഗവര്‍ണറാകും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ആനന്ദ ബോസിന്റെ രാജിക്ക് പിന്നിലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. നിയുക്ത ഗവര്‍ണര്‍മാര്‍ തങ്ങളുടെ ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും.
#ഗവർണർ, #ഗവർണർമാരുടെഅഴിച്ചുപണി, #ആരിഫ്മുഹമ്മദ്ഖാൻ, #സിവിആനന്ദബോസ്, #കേരളഗവർണർ, #ബിഹാർഗവർണർ, #രാഷ്ട്രീയം, #വാർത്തകൾ, #മലയാളംവാർത്ത, #കേന്ദ്രസർക്കാർ
#GovernorNews, #ArifMohammedKhan, #CVAnandaBose, #KeralaGovernor, #GovernorAzhippupani, #MalayalamVarthakal, #PuthuVarthakal, #KeralaPolitics, #GovernorChange, #BreakingNewsMalayalam






