Breaking NewsLead NewsSports

ആർച്ചറെ തുടരെത്തുടരെ അതിർത്തി കടത്തി സഞ്ജു!! 7 സിക്സ്, 8 ഫോർ, 89 റൺസെടുത്ത് പുറത്ത് !! സ്കോർ ഇന്ത്യ: 160-3

മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് വിജയിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ആദ്യ ഓവറിൽ ജെഫ്റി ആർച്ചറിനെ നേരിട്ട സഞ്ജു ഒരു ഫോറും സിക്സുമടക്കം അടിച്ചെടുത്തത് 11 റൺസ്. തൊട്ടടുത്ത ഓവറിൽ സഞ്ജുവിനെ പുറത്താക്കാനുള്ള അവസരം ഇം​ഗ്ലണ്ട് കൈവിട്ടതോടെ സ‍ഞ്ജു വെടിക്കെട്ടിന് തിരികൊളുത്തിയിരിക്കുകയാണ്.

പവർപ്ലേ ഓവർ പിന്നിടുമ്പോൾ 20 ബോളിൽ 6 ഫോറും രണ്ടു സിക്സുമടക്കം 41 റൺസുമായി സഞ്ജുവും, 9 ബോളിൽ മൂന്ന് ഫോറുമടക്കം 16 റൺസുമായി ഇഷാനുമാണ് ക്രീസിൽ. 7 ബോളിൽ 9 റൺസെടുത്ത് അഭിഷേക് പുറത്തായി. സൂപ്പർ 8ൽ വെസ്റ്റിൻഡീസിനെ തകർത്ത ടീമുമായാണ് ഇന്ത്യ സെമി ഫൈനൽ കളിക്കാനിറങ്ങുന്നത്.

Signature-ad

അതേസസമയം ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം മാത്രമാണുള്ളത്. റെഹാൻ അഹമ്മദിനു പകരം ജെയ്മി ഓവർ‌ടൻ പ്ലേയിങ് ഇലവനിലെത്തി.

ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– ഫിൽ സോൾട്ട്, ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെതൽ, ടോം ബാന്റൻ,സാം കറൻ, വിൽ ജാക്സ്, റെഹാൻ അഹമ്മദ്, ലിയാം ഡോസൻ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: