നടൻ ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “എറിക് ” മാർച്ച് 6-ന് തിയേറ്ററുകൾ

തെന്നിന്ത്യൻ താരം ഗീതിക തിവാരി, ഹേമന്ത് മേനോൻ, പ്രേം പ്രവീൺ, മനു കുരിശിങ്കൽ, കിരൺ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടൻ ശങ്കർ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”എറിക് ” മാർച്ച് ആറിന് പ്രദർശനത്തിനെത്തുന്നു.
ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ശശി നായർ, ബെന്നി വാഴപ്പിള്ളിയിൽ, മധുസൂദനൻ മാവേലിക്കര, റാംജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിർവ്വഹിക്കുന്നു. മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യുകെയിലാണ്. കഥ- മുരളി രാമൻ, സംഭാഷണം- എം കെ ഐ സുകുമാരൻ, പ്രസാദ്, സംഗീതം- ഗിരീഷ് കുട്ടൻ, എഡിറ്റർ- ഹരീഷ് മേനോൻ, പ്രൊഡക്ഷൻ
കൺട്രോളർ- ബിജു കടവൂർ, കല- അനിഷ് ഗോപാൽ, മേക്കപ്പ്- ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാൽ, സ്റ്റിൽസ്- മോഹൻ സുരഭി, ഡിസൈൻസ്- വില്ല്യംസ് ലോയൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് ഭാസി,അസോസിയേറ്റ് ഡയറക്ടർ-സനീഷ്, വിഎഫ്എക്‌സ് ഡിജിറ്റൽ-കാർവിംങ്, ആക്ഷൻ-റോബിൻ ജോൺ,പ്രൊഡക്ഷൻ മാനേജർ- വിമൽ വിജയ്, വിതരണം- പാരറ്റ് മീഡിയ ഇവന്റ്സ് ത്രൂ എഫ് എം എന്റർടൈൻമെന്റ്സ്. പിആർഒ- എഎസ് ദിനേശ്, മനു ശിവൻ.






