Breaking NewsIndiaKeralaLead NewsNEWSpoliticsSports

സോഷ്യൽ മീഡിയയിൽ സഞ്ജു സാംസണ് വംശീയ അധിക്ഷേപം; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് കർശന നടപടിയെടുക്കണമെന്ന് കോൺ​ഗ്രസ്

കൊൽക്കത്ത: വിൻഡീസിനെതിരേ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച് ഹീറോ ആയി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ടീമിനെ സഞ്ജുവിന്റെ ഒറ്റയാൾപോരാട്ടമാണ് കരകയറ്റിയത്. പിന്നാലെ അഭിനന്ദനപ്രവാഹങ്ങൾ ഒഴുകി. എന്നാൽ സാമൂഹികമാധ്യമത്തിലെ ഒരു പോസ്റ്റ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് ഒരു ഉപയോക്താവ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിലായത്. വിൻഡീസിനെ തോൽപ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേർത്തും വംശീയചുവയോടെയാണ് ഇയാൾ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. അഭിനന്ദിച്ചാണ് പോസ്‌റ്റെങ്കിലും പലകോണുകളിൽ നിന്നും വിമർശനമുയർന്നു.

Signature-ad

കോൺഗ്രസ് ഇയാൾക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വംശീയതയ്ക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് പറഞ്ഞ് കോൺഗ്രസ് ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പോസ്റ്റിട്ടു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടൻ നടപടിയെടുക്കണമെന്നും കോൺഗ്രസ് അവശ്യപ്പെട്ടു. അതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്.

സൂപ്പർ എട്ടിലെ അവസാനമത്സരത്തിൽ വെസ്റ്റിൻഡീസിനെ അഞ്ചുവിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ സെമിപ്രവേശം. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. 50 പന്തിൽ നിന്ന് 97 റൺസെടുത്ത സഞ്ജു പുറത്താവാതെ നിന്ന് ഇന്ത്യയുടെ വിജയ റണ്ണും കുറിച്ചു. അനാവശ്യഷോട്ടുകൾക്ക് മുതിരാതെ ശ്രദ്ധയോടെ ബാറ്റേന്തിയാണ് സഞ്ജു ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: