Breaking NewsKeralaLead NewsNEWS

കാറിൽവച്ച് മക്കൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകി, വിഷം കഴിച്ച പിതാവിന് മരിച്ചു, മക്കൾ ​ഗുരുതരാവസ്ഥയിൽ, കാറിൽ അബോധാവസ്ഥയിൽ കിടന്ന മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ!! കുട്ടികൾ ജ്യൂസ് കുടിച്ചത് വിഷമെന്ന് അറിയാതെ, ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് പോലീസ്

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ പെൺമക്കൾക്കു വിഷം നൽകിയ പിതാവ് മരിച്ചു. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. കുട്ടികൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകിയ ശേഷം സ്വയം വിഷം കഴിച്ചാണ് പിതാവ് മരിച്ചത്. മക്കളായ ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

സ്‌കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് വിഷം നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചതെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: