എ.എ. റഹിം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും; വി. ജോയ് വര്‍ക്കലയില്‍ മത്സരിക്കും; 50 സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും കളത്തില്‍

തിരുവനന്തപുരം: വരുന്ന നിയമസാഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല നിയോജക മണ്ഡലത്തില്‍ നിന്നും വി. ജോയ് മത്സരിക്കും. നിലവില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ജോയ് മത്സരിക്കുന്നതോടെ എ.എ.റഹീം ജില്ലയിലെ പാര്‍ട്ടിയുടെ അമരക്കാരനാകും. ജോയിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
ജില്ലാ സെക്രട്ടറി ആയതിനാല്‍ ജോയി സിറ്റിംഗ് സീറ്റായ വര്‍ക്കലയില്‍ മത്സരിക്കേണ്ടന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലും എകെജി സെന്ററില്‍ വിളിച്ചും ജോയിയോട് സംസ്ഥാന നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോയ് മത്സരിച്ചില്ലെങ്കില്‍ വര്‍ക്കല സീറ്റ് നഷ്ടമാകുമെന്നാണ് ജില്ലാ നേതൃത്വം കരുതുന്നത്. ഇതിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്.
സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സിപിഎം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക ഈ ആഴ്ച ഉണ്ടാകും ഭൂരിഭാഗം മന്ത്രിമാരടക്കം 50 സിറ്റിങ് എംഎല്‍എമാരെ വീണ്ടും രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം. എന്നാല്‍ കെ.കെ.ശൈലജയും എ.എന്‍.ഷംസീറും മല്‍സരിക്കുന്നതില്‍ ആശയക്കുഴപ്പംമുണ്ട്. പിണറായി വിജയന് മത്സരിക്കാന്‍ പോളിറ്റ് ബ്യൂറോ അനുമതിയിട്ടുണ്ട്. രണ്ട് ടേം വ്യവസ്ഥയില്‍ പോളിറ്റ് ബ്യൂറോ ഇളവ് നല്കി. എ.വിജയരാഘവന്റെ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും.
#കേരളരാഷ്ട്രീയം, #സിപിഎം, #നിയമസഭാതിരഞ്ഞെടുപ്പ്, #എഎറഹീം, #വിജോയ്, #വർക്കല, #പിണറായിവിജയൻ, #തിരുവനന്തപുരം, #Election2026, #LDF, #BreakingNewsMalayalam, #CPIMKerala
#KeralaElections, #CPIM, #LDF, #PoliticalNews, #KeralaAssembly, #Varkala, #AARahim, #VJoy, #PinarayiVijayan, #മലയാളംവാർത്തകൾ, #കേരളം, #രാഷ്ട്രീയം, #LDF2026, #BreakingNews






