Breaking NewsKeralaLead NewsLIFEMovieNEWSNewsthen SpecialSocial MediaTRENDING

എട്ടുനിലയില്‍ പൊട്ടി കേരള സ്‌റ്റോറി-2; കൊച്ചിയിലും തൃശൂരും കോഴിക്കോടും നിരവധി ഷോകള്‍ റദ്ദാക്കി; 10 ടിക്കറ്റ് പോലും ബുക്കിംഗ് ഇല്ല; ഞെട്ടലില്‍ നിര്‍മാതാക്കള്‍

കൊച്ചി: കേരള ഹൈക്കോടതി സ്റ്റേ നീക്കിയതിനെത്തുടര്‍ന്ന് ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ തിയേറ്ററുകളില്‍ റിലീസ് ചെയ്തതിനു പിന്നാലെ പുറത്തുവരുന്നത് ‘പൊട്ടല്‍’ കഥകള്‍. ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനു വമ്പന്‍ പ്രതീക്ഷയുണ്ടായിട്ടും പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. കേരളത്തില്‍ പ്രാരംഭഘട്ടത്തില്‍ കാണികള്‍ കുറവായതിനാല്‍ നിരവധി ഷോകള്‍ റദ്ദാക്കി. രണ്ടാം ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗും പരിമിതമാണ്. സംസ്ഥാനത്തിനും അതിന്റെ സംസ്‌കാരത്തിനുമെതിരെയുള്ള കഥാതന്തുവാണെന്ന ആരോപണം കാരണം കേരളത്തിലെ ജനങ്ങള്‍ ചിത്രം കാണാന്‍ വിമുഖരാണെന്നാണു ചൂണ്ടിക്കാട്ടുന്നത്.

കേരളത്തില്‍ പ്രതിസന്ധി

കേരളത്തിലെ ചില തിയേറ്ററുകളില്‍ പല സ്‌ക്രീനിംഗുകളും നടന്നില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍്ട്ട് ചെയ്തു. ആദ്യ രാത്രിയില്‍, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ചില തിയേറ്ററുകള്‍ക്ക് കാണികളുടെ കുറവ് കാരണം ഷോകള്‍ റദ്ദാക്കേണ്ടി വന്നു. ലുലു മാള്‍, ട്രാവന്‍കൂര്‍, ഏരീസ്, ഗ്രീന്‍ഫീല്‍ഡ് സിനിമാസ് എന്നിവിടങ്ങളിലെ ഉച്ചതിരിഞ്ഞുള്ള ഷോകളില്‍ യഥാക്രമം 25 ടിക്കറ്റുകളും 5 ടിക്കറ്റുകളും മാത്രമാണ് വിറ്റതെന്നു റിപ്പോര്‍ട്ട് പറയുന്നു. ബുക്കിംഗ് കുറഞ്ഞത് 10 ടിക്കറ്റുകളില്‍ എങ്കിലും എത്തിയാല്‍ മാത്രമേ ഷോ നടത്തുകയുള്ളൂ എന്ന് തിയേറ്റര്‍ മാനേജ്മെന്റ് തീരുമാനിച്ചു.

Signature-ad

ചിത്രം കേരളത്തെയും ജനങ്ങളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും ഹാനികരമായ സ്റ്റീരിയോടൈപ്പുകള്‍ പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനെതിരെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കോടതി ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നുവെങ്കിലും നിര്‍മ്മാതാക്കളുടെ അപ്പീലില്‍ സ്‌റ്റേ നീക്കി.

 

ALSO READ റിയല്‍ കേരള സ്‌റ്റോറി ഇതൊന്നുമല്ല! കൂടുതല്‍ മതംമാറല്‍ ഹിന്ദു മതത്തിലേക്ക്; 2024-ലെ കണക്കുകള്‍ പുറത്ത്; ലൗ ജിഹാദ് ആരോപണം ഉന്നയിക്കുന്ന ക്രിസ്ത്യന്‍ സഭകള്‍ മതം മാറ്റിയത് 255 പേരെ

കേരളം മനോഹരവും ‘ദൈവസ്‌നേഹമുള്ളതുമായ’ സ്ഥലമാണെന്നും സിനിമയില്‍ കേരളത്തെയും ജനങ്ങളെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്നുമായിരുന്ന നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷായുടെ പ്രതികരണം. ‘ചില കുറ്റവാളികള്‍ കേരളത്തില്‍ താമസിക്കുന്നുണ്ട്, ചിലര്‍ മധ്യപ്രദേശില്‍ നിന്നുള്ളവരാണ്, ചിലര്‍ രാജസ്ഥാനില്‍ നിന്നുള്ളവരാണ്, അതുകൊണ്ടാണ് ഈ സിനിമയ്ക്ക് ‘ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന് ഞങ്ങള്‍ പേരിട്ടതെ’ന്നും ഷാ പറഞ്ഞു.

കാമാഖ്യ നാരായണ സിംഗാണ് ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സംവിധാനം ചെയ്തിരിക്കുന്നത്. ഉല്‍ക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. സുമിത് ഗഹ്ലാവത്, അര്‍ജന്‍ ഔജ്ല, യുക്തം ഖോല്‍സ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

#TheKeralaStory2, #GoesBeyond, #KeralaNews, #BoxOfficeReport, #VipulAmrutlalShah, #KeralaHighCourt, #MovieReview, #Dailyhunt, #Google, #Facebook

#ദികേരളസ്റ്റോറി2, #കേരളവാർത്തകൾ, #സിനിമ, #ബോക്സ്ഓഫീസ്, #മലയാളംവാർത്തകൾ, #ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: