Breaking NewsKeralaLead NewsNEWSNewsthen Special

ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെ സഹായിച്ച് പോലീസ്; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തിരിച്ചയച്ച് മേധാവി

തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരിച്ചയച്ച് ക്രൈംബ്രാഞ്ച് മേധാവി. കേസില്‍ തെളിവില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് മേധാവി റിപ്പോര്‍ട്ട് തിരിച്ചയച്ചത്.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റി പരിപാടിയിലായിരുന്നു മന്ത്രിയുടെ ഭരണഘടനാ വിമര്‍ശനം. വാക്കുകള്‍ ഇങ്ങനെ: ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി എഴുതിവച്ച ഭരണഘടനയാണു രാജ്യത്തുള്ളത്. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണിത്.

Signature-ad

ആദ്യം മന്ത്രി തന്റെ വാക്കുകളെ ന്യായീകരിച്ചു. പിന്നീടു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നാലെ നിയമസഭയിലും വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, വിശദീകരണത്തില്‍ നില്‍ക്കുന്നതായിരുന്നില്ല ഭരണഘടനയെ തൊട്ട വിഷയം. മന്ത്രിക്കു രാജി വയ്‌ക്കേണ്ടിവന്നു. എന്നാല്‍, ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: