Breaking NewsIndiaLead NewsNEWSNewsthen SpecialWorld

സമ്പൂര്‍ണ യുദ്ധം? തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നെന്ന ആരോപണത്തില്‍ അഫ്ഗാനിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം കടുപ്പിച്ച് പാകിസ്താന്‍; 133 താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടു; 55 പാക് സൈനികരെ വധിച്ചെന്നു താലിബാന്‍

അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങള്‍ക്കുള്ളിലെ ലക്ഷ്യസ്ഥാനങ്ങളില്‍ പാകിസ്താന്‍ രാത്രിയില്‍ ആക്രമണം നടത്തിയതായി പാകിസ്താന്‍, താലിബാന്‍ ഉദ്യോഗസ്ഥര്‍. ഇരുരാജ്യങ്ങളും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന പിരിമുറുക്കങ്ങള്‍ക്കും ചെറിയ ഏറ്റുമുട്ടലുകള്‍ക്കും പിന്നാലെ അതിര്‍ത്തി കടന്നുള്ള പോരാട്ടം കനത്തു. സമ്പൂര്‍ണ യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളും പ്രവേശിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്.

അതിര്‍ത്തിയിലെ വിവിധ മേഖലകളിലുള്ള താലിബാന്‍ പോസ്റ്റുകള്‍, ആസ്ഥാനങ്ങള്‍, വെടിക്കോപ്പ് ഡിപ്പോകള്‍ എന്നിവയ്ക്ക് നേരെ വ്യോമാക്രമണങ്ങളും കരയാക്രമണങ്ങളും നടന്നതായി പാകിസ്താനിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

Signature-ad

അയല്‍രാജ്യങ്ങള്‍ തമ്മില്‍ മാസങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും ഗുരുതരമായ സംഘര്‍ഷമാണിത്. 2,600 കിലോമീറ്റര്‍ (1,615 മൈല്‍) ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ തുടര്‍ന്ന വെടിനിര്‍ത്തല്‍ കരാറിനാണ് അവസാനമായത്. അഫ്ഗാനിസ്ഥാന്‍ തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്ന പാകിസ്താന്റെ ആരോപണമാണ് തര്‍ക്കത്തിന് കാരണം. എന്നാല്‍ താലിബാന്‍ ഈ ആരോപണം നിഷേധിക്കുന്നു.

 

കാബൂള്‍, കാണ്ഡഹാര്‍, പക്തിയ എന്നിവിടങ്ങളില്‍ പാകിസ്താന്‍ സേന വ്യോമാക്രമണം നടത്തിയതായി താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ‘അഫ്ഗാനിസ്ഥാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെയുള്ള പാകിസ്താന്റെ പ്രത്യാക്രമണങ്ങള്‍ തുടരുകയാണെന്നു പാകിസ്താന്‍ സര്‍ക്കാര്‍ വക്താവ് മുഷറഫ് സൈദിയും പറഞ്ഞു. പ്രകോപനമില്ലാത്ത അഫ്ഗാന്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ശക്തമായ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് നിരവധി ആംബുലന്‍സ് സൈറണുകള്‍ കേള്‍ക്കാമായിരുന്നുവെന്ന് കാബൂളില്‍നിന്നുള്ളവര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ നിന്നുള്ള വെടിവെപ്പിന്റെ വെളിച്ചവും വലിയ പീരങ്കികളുടെ ശബ്ദവും പാകിസ്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയില്‍ ഒരു കെട്ടിടം കത്തുന്നതും വ്യക്തമാണ്. മേഖലയിലെ താലിബാന്‍ ആസ്ഥാനമാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

133 അഫ്ഗാന്‍ താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും 27 പോസ്റ്റുകള്‍ നശിപ്പിക്കുകയും ഒമ്പതെണ്ണം പിടിച്ചെടുക്കുകയും ചെയ്തതായും സൈദി പറഞ്ഞു. എന്നാല്‍ 55 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 19 പോസ്റ്റുകള്‍ പിടിച്ചെടുത്തതായും മുജാഹിദ് അവകാശപ്പെട്ടു. നംഗര്‍ഹാറില്‍ എട്ട് താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായും 11 പേര്‍ക്ക് പരിക്കേറ്റതായും 13 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ടി.ടി.പി, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ക്യാമ്പുകളെ ലക്ഷ്യം വെച്ച് ഇസ്ലാമാബാദ് ഈ ആഴ്ച ആദ്യം നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പുതിയ പോരാട്ടം. തങ്ങളുടെ മണ്ണില്‍ നിന്ന് തീവ്രവാദികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാകിസ്താന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ താലിബാന്‍ നടത്തിയ തിരിച്ചടിക്ക് പിന്നാലെ വ്യാഴാഴ്ച രാത്രി അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ആ പോരാട്ടത്തില്‍ അതിര്‍ത്തി പോസ്റ്റുകള്‍ നശിപ്പിച്ചതായി ഇരുപക്ഷവും അവകാശപ്പെട്ടിരുന്നു.

55 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു

വ്യാഴാഴ്ച നടത്തിയ തിരിച്ചടിയില്‍ 55 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തു. പക്തിയ, ഖോസ്റ്റ്, നംഗര്‍ഹാര്‍, കുനാര്‍, നൂറിസ്ഥാന്‍ എന്നീ പ്രവിശ്യകള്‍ക്ക് സമീപമുള്ള ഡ്യൂറണ്ട് ലൈനിലെ കിഴക്കന്‍, തെക്കുകിഴക്കന്‍ ദിശകളിലുള്ള പാകിസ്താന്‍ സൈനിക പോസ്റ്റുകളെ അഫ്ഗാന്‍ സൈന്യം ലക്ഷ്യം വെച്ചതായി മന്ത്രാലയം അറിയിച്ചു.
‘ഡ്യൂറണ്ട് ലൈനിലെ ഈ തിരിച്ചടികളില്‍ ആകെ 55 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു, രണ്ട് താവളങ്ങളും 19 പോസ്റ്റുകളും പിടിച്ചെടുത്തു’ എന്നും പറയുന്നു.

#BreakingNews, #PakistanAfghanistanConflict, #BorderWar, #Taliban, #PakistanArmy, #KabulAirstrike, #DurandLine, #TTP, #InternationalNews, #DefenceUpdates, #SouthAsiaTension, #WarUpdate, #MalayalamNews, #SecurityAlert, #CrossBorderFighting

#PakistanAfghanistanWar2026, #KabulAirstrikes, #TalibanVsPakistan, #ZabihullahMujahid, #MosharrafZaidi, #PaktiaAttack, #NangarharConflict, #TehreekETalibanPakistan, #MilitaryEscalation, #AsiaGeopolitics, #BorderDispute, #CurrentAffairs, #GlobalConflict, #AirStrikes, #DefenseNews

#WorldNews, #Pakistan, #Afghanistan, #ConflictUpdate, #BorderCrisis, #Breaking, #DailyNews, #Geopolitics, #MilitaryAction, #PeaceWatch, #TerrorismUpdate, #ForeignPolicy, #UrgentNews, #TalibanNews, #SouthAsia

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: