Breaking NewsCrimeKeralaLead NewsNEWS

ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാവാത്തതിനെ തുടർന്ന് ബധിരനും മൂകനുമായ യുവാവിന് ക്രൂര മർദനം, ലോഡ്ജിലെത്തിച്ചത് സുഹൃത്തായ യുവതി

കൊച്ചി : പനമ്പിള്ളി നഗറിലെ ലോഡ്ജിൽ ഭിന്ന ശേഷിക്കാരന് ക്രൂരമർദ്ദനം. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിലുള്ള വിരോധമാണ് മർദനത്തിന് കാരണം. കലൂരിൽ താമസിക്കുന്ന ബധിരനും മൂകനുമായ യുവാവിനാണ് മർദനമേറ്റത്. ഇയാൾ കൊല്ലം സ്വദേശിയാണ്.

ഞായറാഴ്ചയാണ് സംഭവമുണ്ടാവുന്നത്. യുവാവിനെ സുഹൃത്തായ യുവതിയാണ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവർ തമ്മിൽ ഒരുമാസമായി ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായിരുന്നു. ഇവർ തമ്മിലുള്ള ചാറ്റിങ്ങ് യുവതിയുടെ മറ്റൊരു സുഹൃത്ത് കാണുകയും അതിൽ പ്രകോപിതനായ അയാൾ യുവതിയെക്കൊണ്ട് ഭിന്നശേഷിക്കാരനായ യുവാവിനെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ആ സമയം ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഇവിടെ വച്ച് തർക്കമുണ്ടായതിനെ തുടർന്ന് മർദനമേൽക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ടോർച്ച് വച്ച് മർദിച്ചുവെന്നും പരാതിയിൽ പറയുന്നു.

Signature-ad

പിന്നീട് സുഹൃത്തുക്കൾ വന്നാണ് ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്. ഇയാൾക്ക് വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സംഘടന വഴി നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത കടവന്ത്ര പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കണ്ടാലറിയുന്ന മൂന്ന് പേർക്കുമെതിരേ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: