Breaking NewsLead NewsMovie

പ്രേക്ഷക മനസ്സുകളിൽ കൗതുകമുണർത്തി കൃഷാന്ദ് ചിത്രം ‘മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് ‘ ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റ ആഗോള റിലീസ് ഫെബ്രുവരി 27 ന്

കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം ‘മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസി’ന്റെ ട്രെയ്‌ലർ പുറത്തുവന്നു. ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. ‘സൈബർപങ്ക് കോമഡി’ എന്ന വിശേഷമാണ് അണിയറ പ്രവർത്തകർ ചിത്രത്തിന് നൽകിയിരിക്കുന്നത്.

2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ ഒരുക്കിയ ശൈലിയും, ചിത്രം അതിന്റെ ദൃശ്യ ഭാഷയിലും അവതരണ ശൈലിയിലും പുലർത്തുന്ന പുതുമയും വ്യത്യസ്തതയുമാണ് കാണിച്ചു തരുന്നത്. ഗാനങ്ങൾക്കും ടീസറുകൾക്കുമൊപ്പം ഇപ്പോൾ വന്നിരിക്കുന്ന ട്രെയ്‌ലറും ചിത്രത്തെ കുറിച്ചുള്ള ആകാംഷയും കൗതുകവും പ്രതീക്ഷയും പ്രേക്ഷക മനസ്സുകളിൽ വർദ്ധിപ്പിക്കുന്നുണ്ട്.

Signature-ad

ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡ് നിലനിർത്തുന്ന ചിത്രത്തിന്, അന്താരാഷ്ട്ര സിനിമകളെ അനുസ്മരിപ്പിക്കുന്ന നിലവാരത്തിലുള്ള ദൃശ്യഭാഷയാണുള്ളത് എന്ന് നേരത്തെ വന്ന ടീസറുകളും ഇപ്പോൾ വന്ന ട്രെയ്‌ലറും സൂചിപ്പിക്കുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള കാഴ്ചകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായതും, എന്നാൽ തദ്ദേശീയവുമായ ഒരു പശ്‌ചാത്തലത്തിൽ, സയൻസ് ഫിക്ഷൻ ഉൾപ്പെടുത്തി, ഏറെ മാഡ്‌നെസ്സ് നിറഞ്ഞ ഒരു അവതരണ ശൈലിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നതെന്ന് ഇതിനോടകം പുറത്തു വന്ന, ചിത്രത്തിന്റെ ടീസറുകൾ, ഗാനങ്ങൾ, ഒപ്പം ഇപ്പോൾ റിലീസ് ചെയ്ത ട്രെയ്‌ലർ എന്നിവ സൂചന നൽകുന്നുണ്ട്.

ഏറെ സ്റ്റൈലിഷ് ആയും വേറിട്ട ഗെറ്റപ്പുകളിലുമാണ് ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ജഗദീഷ്, സുരേഷ് കൃഷ്ണ, ദിവ്യ പ്രഭ, വിഷ്ണു അഗസ്ത്യ, രെജിഷാ വിജയൻ, ശംഭു, ശാന്തി ബാലചന്ദ്രൻ, ആൻ സേലം എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. പ്രവീൺ ശശാങ്ക്, ചാർളി, ഡെസ്ഡിമോണ, ഡോൺ, ഫ്രീഡ സോമൻ, മാലിക്, വേദ, അനിൻഡ്യാ എന്നിവയാണ് യഥാക്രമം ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾ. ഇവർക്കൊപ്പം നിരഞ്ജ് മണിയൻ പിള്ള രാജു, നന്ദു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ഇവരുടെ ഓരോരുത്തരുടെയും കരിയറിലെ വ്യത്യസ്ത വേഷങ്ങൾ ആയിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.

ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിട്ടുണ്ട്. ചിത്രത്തിൽ നിന്ന് ആദ്യം പുറത്തു വന്ന “കോമള താമര” എന്ന ഗാനവും, പിന്നീട് എത്തിയ “ആരാധകൻ” എന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്ടതമായ കഥാലോകം ആണ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നതെന്നും, ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും എന്നും ആണ് റിപ്പോർട്ട്. സാരേഗാമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, എഡിറ്റർ-കൃഷാന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, ഡിജിറ്റൽ മാർക്കറ്റിങ് – ആരോമൽ, പിആർഒ- ശബരി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: