Breaking NewsKeralaLead NewsNEWSpolitics

‘ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിൽ, നീതിയും സംരക്ഷണവും വേണം’; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി എംഎ ഷഹനാസ്

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഷഹനാസ് പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിക്കുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് വ്യാജ പെരുമാറ്റം തുറന്നുപറഞ്ഞതിൻ്റെ പേരിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഷഹനാസിൻ്റെ പരാതി. രാഹുൽ മാക്കൂട്ടത്തിൻ്റെയും ഷാഫി പറമ്പിലിൻ്റെയും അനുയായിയായ നിബു വർഗീസ് എന്നയാളാണ് സാമൂഹികമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മോശമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് പരാതിയിൽ പറയുന്നു.

Signature-ad

താൻ ഭർത്താവും കുട്ടിയുമായി ജീവിച്ചുവരികയാണ്. സൈബർ ആക്രമണത്തെ തുടർന്ന് താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഈ ട്രോമ താങ്ങാനാകുന്നില്ല; പരാതിയിൽ പറയുന്നു. നിബു വർഗീസ് എന്നയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ലിങ്കും പോസ്റ്റുകളുടെ ലിങ്കുകളും സഹിതമാണ് ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: