Breaking NewsIndiaLead NewsLIFENEWSNewsthen SpecialTravel

എസ്പ്രസ് വേയിലെ കുരുക്ക്; ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞത് 33 മണിക്കൂര്‍; ഒരു ലക്ഷത്തില്‍ അധികം വാഹന യാത്രക്കാരില്‍ നിന്ന് പിരിച്ച 5.16 കോടിയുടെ ടോള്‍ തിരികെ നല്‍കും

മുംബൈ: മുംബൈ-പുണെ എക്‌സ്പ്രസ് വേയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ഒരു ലക്ഷത്തിലധികം വാഹനയാത്രക്കാര്‍ക്ക് ടോള്‍ തുക തിരികെ നല്‍കാന്‍ തീരുമാനം. ഏകദേശം 5.16 കോടി രൂപയാണ് റീഫണ്ട് ആയി നല്‍കുന്നതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (MSRDC) ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഫെബ്രുവരി 3-ന് എക്‌സ്പ്രസ് വേയിലെ ഖോപ്പോളി ഭാഗത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് 33 മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ യാത്രക്കാര്‍ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞിരുന്നു.

Signature-ad

അപകടത്തെത്തുടര്‍ന്ന് ടോള്‍ പിരിവ് ഉടന്‍ നിര്‍ത്തിവെക്കാന്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് വരുന്നതിന് മുന്‍പേ തന്നെ പല വാഹനയാത്രക്കാരുടെയും ഫാസ്ടാഗ് (FASTag) അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ തുക ഈടാക്കിയിരുന്നു.

‘ടോള്‍ പിരിവ് നിര്‍ത്താന്‍ ഉത്തരവിട്ട ശേഷവും വാഹന ഉടമകളില്‍ നിന്ന് ഈടാക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തീരുമാനിച്ചു. 5.16 കോടി രൂപ MSRDC റീഫണ്ട് ചെയ്യും. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈ തുക ബാധിക്കപ്പെട്ട വാഹന ഉടമകളുടെ ഫാസ്ടാഗ് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ഹൈവേകളിലെ ടോള്‍ ഓപ്പറേറ്ററോട് ഫാസ്ടാഗ് ഇടപാടുകളുടെ വിശദമായ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടോള്‍ പ്ലാസകള്‍ പൂര്‍ണ്ണമായും തുറന്നു കൊടുക്കുന്നതിന് മുന്‍പ് ഓട്ടോമാറ്റിക്കായി നടന്ന ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് തുക തിരികെ നല്‍കാനാണ് തീരുമാനം.

#MumbaiPuneExpressway, #TollRefund, #MSRDC, #MaharashtraNews, #FastagRefund, #TrafficGridlock, #MumbaiNews, #MalayalamNews, #TravelUpdates, #BreakingNews, #DailyhuntMalayalam #MumbaiPuneExpressway, #TollRefund, #MaharashtraPolitics, #MSRDC, #FASTag, #GasTankerAccident, #Khopoli, #TrafficNews, #MumbaiTraffic, #RoadSafety, #ConsumerRights, #IndiaNews

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: