Breaking NewsCrimeKeralaLead NewsNEWSpoliticsReligion

‘മന്ത്രിയ്ക്ക് പകരം പാവം തന്ത്രി അകത്തായി; യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്;കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ SIT അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും’- കെ സി വേണു​ഗോപാല്‍

ദില്ലി: തന്ത്രി കണ്ഠര് രാജിവരര്‍ക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു​ഗോപാല്‍ രംഗത്ത്.മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് .ജാമ്യവിധി പരിശോധിക്കുമ്പോൾ എന്തോ പകയോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്ന് മനസ്സിലാകും.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്.സർക്കാരും, SIT യും മറുപടി പറയണം.കോടതി നിരീക്ഷണം പരിശോധിക്കുമ്പോൾ ഒരു തെളിവു പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസ്സിലാകും.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് . കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ഇപ്പോഴത്തെ SIT അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും. അതിന് വേണ്ടി ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സ്വര്‍ണക്കൊള്ളക്കേസിലെ പങ്കിന് തെളിവില്ലെന്ന് കോടതി നിരീക്ഷിക്കുന്പോഴും തന്ത്രിയെ പെരുങ്കള്ളന്മാരുടെ പട്ടികയിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പെടുത്തുന്നു. യുവതി പ്രവേശനത്തെ ഉള്‍പ്പെടെ എതിര്‍ത്തതിനാൽ കുടുക്കിയതെന്ന രാഷ്ട്രീയ ആരോപണ സ്വഭാവത്തിലുള്ള തന്ത്രിയുടെ വാദം നിൽക്കുന്പോഴാണ് തന്ത്രി വിശുദ്ധൻ അല്ലെന്ന ഗോവിന്ദന്‍റെ തീര്‍പ്പു കൽപിക്കൽ . എന്നാൽ പാര്‍ട്ടി നേതാക്കളെ രക്ഷിക്കാൻ തെറ്റൊന്നും ചെയ്യാത്ത തന്ത്രിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ക്രൂശിച്ചെന്നാണ് കോണ്‍ഗ്രസ് പക്ഷം

Signature-ad

ഇടവേളയ്ക്ക് ശേഷം വീണ്ടും നിയമസഭ ചേരുമ്പോൾ പുതിയ തലത്തിലും തരത്തിലും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. തന്ത്രിയെ പിന്തുണച്ച് അയിരൂര്‍ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് പ്രമേയം പാസ്സാക്കി . സ്വര്‍ണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: